മിസോറമിന്റെ സാമ്പത്തിക വളര്‍ച്ച 14.8%

മിസോറമിന്റെ സാമ്പത്തിക വളര്‍ച്ച 14.8%

ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള നിയമസഭയെ അഭിസംബോധന ചെയ്തു

ഐസ്വാള്‍: 2019 ല്‍ മിസോറം 14.82% വളര്‍ച്ചാനിരക്ക് കൈവരിച്ചതായി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. ഈ വളര്‍ച്ചാനിരക്ക് വളരെ മികച്ചതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സോറംതാംഗാ നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും.

മിസോറമിനെ ക്ഷേമ സംസ്ഥാനമാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന സാമൂഹ്യ-സാമ്പത്തിക വികസന നയവും (എസ്ഇഡിപി), സംസ്ഥാനത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗമായ കാര്‍ഷിക വൃത്തിയിലൂടെയുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികളും ഗവര്‍ണറുടെ പ്രസംഗത്തില്‍ പ്രതിപാദിക്കപ്പെട്ടു. 22 വര്‍ഷമായി തുടരുന്ന റിയാംഗ് അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിനായി മിസോറം, ത്രിപുര സംസ്ഥാനങ്ങളും, റിയാംഗ് ഗോത്ര പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതും ശ്രീധരന്‍പിള്ള പ്രതിപാദിച്ചു.

Comments

comments

Categories: FK News