ചുവന്ന് തുടുത്ത് മിനി ക്ലബ്മാന്‍

ചുവന്ന് തുടുത്ത് മിനി ക്ലബ്മാന്‍

ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍’ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യ എക്‌സ് ഷോറൂം വില 44.90 ലക്ഷം രൂപ

ന്യൂഡെല്‍ഹി: മിനി ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 44.90 ലക്ഷം രൂപയാണ് പ്രത്യേക പതിപ്പിന് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. 15 യൂണിറ്റ് മാത്രമായിരിക്കും വില്‍ക്കുന്നത്. ആമസോണ്‍ ഇന്ത്യാ വെബ്‌സൈറ്റ് വഴി മാത്രമാണ് കാര്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. ബുക്കിംഗ് ആരംഭിച്ചു. പ്രത്യേക പതിപ്പിന് സ്റ്റാന്‍ഡേഡ് ക്ലബ്മാന്‍ മോഡലിനേക്കാള്‍ 3.7 ലക്ഷം രൂപ കൂടുതലാണ്. ഭംഗി വര്‍ധിപ്പിച്ചും മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയുമാണ് മിനി ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍ പുറത്തിറക്കിയത്.

സ്റ്റാന്‍ഡേഡ് മോഡല്‍ ഉപയോഗിക്കുന്നത് 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആണെങ്കില്‍ പ്രത്യേക പതിപ്പിലെ എന്‍ജിനുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. എന്‍ജിനില്‍ മാറ്റമില്ല. 192 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ കരുത്തേകും. പനോരമിക് സണ്‍റൂഫ്, ഹാന്‍ഡ്‌സ് ഫ്രീ ടെയ്ല്‍ഗേറ്റ്, പിറകില്‍ കാമറ, മുന്നില്‍ മെമ്മറി ഫംഗ്ഷന്‍ സഹിതം ക്രമീകരിക്കാവുന്ന (പവേര്‍ഡ്) സ്‌പോര്‍ട്ട് സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവ അധിക ഫീച്ചറുകളാണ്. പേര് സൂചിപ്പിക്കുന്നതുപോലെ, മെറ്റാലിക് റെഡ് നിറമാണ് മിനി ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Auto
Tags: Mini clubman