കേജ്‌രിവാളിനെ പ്രശംസിച്ചു; മിലിന്ദ് ദേവ്‌റ വെട്ടിലായി

കേജ്‌രിവാളിനെ പ്രശംസിച്ചു; മിലിന്ദ് ദേവ്‌റ വെട്ടിലായി

ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രശംസിച്ചതിന് മുന്‍ മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദേവ്‌റ പാര്‍ട്ടി സഹപ്രവര്‍ത്തകരില്‍ നിന്ന് ആക്ഷേപം നേരിടുന്നു. കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡെല്‍ഹി സര്‍ക്കാര്‍ വരുമാനം ഇരട്ടിയാക്കി. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വരുമാന മിച്ചം നിലനിര്‍ത്തി.

ഇന്ത്യയിലെ ധനപരമായി ഏറ്റവും വിവേകമുള്ള സര്‍ക്കാരാണ് ഡെല്‍ഹിയിലേത് എന്നാണ് ദേവ്‌റ ട്വീറ്റ് ചെയ്ത്. ഇതിനുള്ള ആദ്യ പ്രതികരണം അജയ് മാക്കനില്‍ നിന്നായിരുന്നു. നിങ്ങള്‍ക്ക് പാര്‍ട്ടി വിടണമെങ്കില്‍ അതാകാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുന്‍ ചാന്ദ്നി ചൗക്ക് എംഎല്‍എ അല്‍ക ലംബയും ദേവ്‌റക്കുനേരെ ആക്രമണമഴിച്ചുവിട്ടു. ‘പിതാവിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ചേരുക, രാഷ്ട്രീയ പാരമ്പര്യം കാരണം ടിക്കറ്റ് നേടുക, പാര്‍ട്ടിയെ നയിക്കുമ്പോല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുക. പാര്‍ട്ടിക്കുവേണ്ടി പോരാടേണ്ടിവരുമ്പോള്‍ ഗിത്താര്‍ വായിക്കുക’എന്നായിരുന്നു അവരുടെ പ്രതികരണം.

Comments

comments

Categories: Politics
Tags: AAP, milind deora

Related Articles