മൈക്രോസോഫ്റ്റ് ആര്‍&ഡി സെന്റര്‍ തുറന്നു

മൈക്രോസോഫ്റ്റ് ആര്‍&ഡി സെന്റര്‍ തുറന്നു

രാജ്യത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് നോയിഡയില്‍ പുതിയ എന്‍ജിനിയറിംഗ് ഹബ്ബ് തുറന്നു. രാജ്യത്തെ കമ്പനിയുടെ മൂന്നാമത്തെ ആര്‍ ആന്‍ഡ് ഡി സെന്ററാണിത്. ഹൈദരാബാദിലും ബെംഗളുരുവിലുമാണ് ഇതിനു മുമ്പ് ആര്‍ ആന്‍ഡ് ഡി സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദശാബ്ദമായി ഇന്ത്യയില്‍ ശക്തമായ എന്‍ജിനിയറിംഗ് സാന്നിധ്യം സൃഷ്ടിക്കാന്‍ കമ്പനിക്കു കഴിഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള പ്രാഗല്‍ഭരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി നോയിഡയിലേക്ക് കമ്പനി കൂടുതല്‍ വിപുലിക്കാനായതില്‍ അത്യധികം സന്തോഷമുണ്ടെന്ന് എന്‍ജിനിയറിംഗ് ഓപ്പറേഷന്‍സ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഐഡിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ കേള്‍ ഡെല്‍ബെനി വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റിസര്‍ച്ച് ഗ്രൂപ്പ്, ക്ലൗഡ് എന്റര്‍പ്രൈസ് ഗ്രൂപ്പ്, എക്‌സ്പീരിയന്‍സ് ആന്‍ഡ് ഡിവൈസസ് ഗ്രൂപ്പ്, തുടങ്ങി നിരവധി ടെക്‌നോളജി വിഭാഗങ്ങളിലെ ടീമുകള്‍ പുതിയ കേന്ദ്രത്തിലുണ്ടാകും.

Comments

comments

Categories: FK News