എച്ച്ഡിഎഫ്‌സി ഓഹരികള്‍ വിറ്റഴിച്ച് സിഇഒ

എച്ച്ഡിഎഫ്‌സി ഓഹരികള്‍ വിറ്റഴിച്ച് സിഇഒ

എച്ച്ഡിഎഫ്‌സി സിഇഒ ആദിത്യ പുരി കമ്പനിയിലെ തന്റെ അഞ്ചിലൊന്ന് ഓഹരികളും വിറ്റഴിച്ചു. 156 കോടി രൂപയാണ് ആദിത്യ ഇതുവരെ ഓഹരി വിറ്റഴിക്കലിലൂടെ നേടിയത്. ഈ മാസം 11നും 12 നും ഇടയില്‍ 12.5 ലക്ഷം ഓഹരികള്‍ 156.4 കോടി രൂപയ്ക്ക് ആദിത്യ വിറ്റഴിച്ചതായി ബിഎസ്ഇ ഡാറ്റ സൂചിപ്പിക്കുന്നു. 64.9 ലക്ഷം ഓഹരികളാണ് ഇനി അദ്ദേഹത്തിന്റെ കൈവശമുള്ളത്.

ഈ വര്‍ഷം ഒക്ടോബറോടെ ആദിത്യ പുരിയുടെ എച്ച്ഡിഎഫ്‌സിയിലെ കാലാവധി അവസാനിക്കാനിരിക്കെ ആദിത്യയുടെ പകരക്കാരനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനി. ഇതിനായി പുതിയ കമ്മറ്റിയെ നിയമിച്ചു കഴിഞ്ഞു. ശ്യമള ഗോപിനാഥ്, സഞ്ജീവ് സച്ചാര്‍, എം ഡി രംഗനാഥ്, സന്ദീപ് പരേഖ്, ശ്രീകാന്ത് നന്ദമുനി, കേകി മിസ്ത്രി എന്നിവര്‍ അംഗങ്ങളായ കമ്മറ്റിയില്‍ ഉപദേശകനാണ് ആദിത്യ പുരി. ഈ വര്‍ഷം 70 വയസ് തികയുന്ന ആദിത്യ 1994 മുതല്‍ ബാങ്കിന്റെ എംഡി പദവി ഏറ്റെടുത്തുവരികയാണ്. 2018-19ല്‍ 55.87 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം.

Comments

comments

Categories: Business & Economy
Tags: HDFC Shares