മൂല്യം ഉയര്‍ന്നു, ടോപ് 10 ല്‍ ഇടം നേടി ബജാജ് ഫിനാന്‍സ്

മൂല്യം ഉയര്‍ന്നു, ടോപ് 10 ല്‍ ഇടം നേടി ബജാജ് ഫിനാന്‍സ്
  •  ടോപ്പ് 10 പട്ടികയില്‍ പത്താം സ്ഥാനം നേടി
  • ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം 2.87 ട്രില്യണ്‍ രൂപ
  •  വളര്‍ച്ച രണ്ടക്കത്തില്‍ തുടരും

മുംബൈ: വിപണി മൂലധനം ഉയര്‍ന്നതോടെ ബോംബെ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ ടോപ് 10 കമ്പനി പട്ടികയില്‍ ബജാജ് ഫിനാന്‍സ് ഇടം നേടി. നിലവില്‍ പത്താം സ്ഥാനത്തുണ്ടായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ കടത്തിവെട്ടിയാണ് ബജാജ് ഫിനാന്‍സ് ഏറ്റവും മൂല്യമേറിയ പത്ത് ുകമ്പനികളുടെ പട്ടികയില്‍ പത്താം സ്ഥാനം നേടിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം, ബജാജിന്റെ വിപണി മൂലധനം 2.87 ട്രില്യണ്‍ രൂപയാണ്. 4773.85 രൂപയ്ക്കാണ് കമ്പനികളുടെ ഓഹരികള്‍ ബിഎസ്ഇയില്‍ വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഓഹരി വിലയില്‍ ഏകദേശം 12 ശതമാനത്തോളം വര്‍ധനവുണ്ടായി.

രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനി പട്ടികയില്‍ പത്താം സ്ഥാനത്തുണ്ടായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ വിപണി മൂല്യം 2.81 ട്രില്യണ്‍ രൂപയാണ്. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനി. 9.48 ട്രില്യണ്‍ രൂപയാണ് റിലയന്‍സിന്റെ വിപണി മൂലധനം. തൊട്ടുപിന്നില്‍ 8.26 ട്രില്യണ്‍ രൂപയുമായി ടാറ്റ കണ്‍സള്‍ട്ടസി സര്‍വീസസ് ലിമിറ്റഡും 6.73 ട്രില്യണ്‍ രൂപയുമായി എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (4.95 ട്രില്യണ്‍ രൂപ), എച്ച്ഡിഎഫ്‌സി ലിമിറ്റഡ് (4.12 ട്രില്യണ്‍ രൂപ), ഇന്‍ഫോസിസ് ലിമിറ്റഡ് (3.36 ട്രില്യണ്‍ രൂപ), ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് (3.50 ട്രില്യണ്‍ രൂപ), കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (3.23 ട്രില്യണ്‍ രൂപ), ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് (3.07 ട്രില്യണ്‍ രൂപ) എന്നിവരാണ് ടോപ്പ് 10 പട്ടികയിലെ മറ്റ് സ്ഥാനക്കാര്‍.

ഉപഭോക്തൃ ചെലവിടലില്‍ ശക്തമായ കുറവുണ്ടായിട്ടും, ബജാജ് ഫിനാന്‍സ് മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. ഇത് കമ്പനിയുടെ മികച്ച ബിസിനസ് മാതൃകയുടെ സൂചനയാണ് നല്‍കുന്നതെന്ന് വിപണിയിലെ വിശകലന വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബജാജിന്റെ ഉല്‍പ്പന്നങ്ങളിലും ഭൂമിശാസ്ത്രപരമായ ലൊക്കേഷനുകളിലുമുള്ള ഗ്രാനുലാരിറ്റി സ്ട്രാറ്റജിയും കമ്പനിയുടെ ശേഷി ഉയര്‍ത്താനുള്ള പദ്ധതികളും മികച്ച നിലവാരം പുലര്‍ത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്പനിയുടെ വളര്‍ച്ച രണ്ടക്കത്തില്‍ തുടരുമെന്നും വിലയിരുത്തപ്പെടുന്നു.

എസ്ബിഐ ഓഹരികള്‍ കഴിഞ്ഞ രണ്ട് സെക്ഷനുകളിലും നാല് ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഡിസംബര്‍ പാദത്തില്‍ സ്ലിപ്പേജില്‍ ഉയര്‍ച്ച നേടാനായെങ്കിലും നിക്ഷേപത്തില്‍ വളര്‍ച്ച തുടരാനായിട്ടില്ല. ഡിസംബര്‍ പാദത്തില്‍ 16525 കോടി രൂപയാണ് എസ്ബിഐയുടെ സ്ലിപ്പേജ്. രണ്ടാം പാദത്തില്‍ ഇത് 8800 കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് സ്ലിപ്പേജ് 9467 കോടി രൂപയായി ഉയരുകയുണ്ടായി.

Comments

comments

Categories: Banking