ആംആദ്മി പാര്‍ട്ടി ദേശീയതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ആംആദ്മി പാര്‍ട്ടി ദേശീയതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ വന്‍ വിജയത്തിനുശേഷം ആം ആദ്മി പാര്‍ട്ടി ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. അതിനായി പ്രത്യേക കര്‍മപദ്ധതി പാര്‍ട്ടി ആവിഷ്‌ക്കരിച്ചു.ആം ആദ്മി ദേശീയ കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ഇന്ത്യയൊട്ടാകെ സാന്നിധ്യം വിപുലീകരിക്കാള്ള പാര്‍ട്ടിയുടെ താല്‍പര്യത്തെക്കുറിച്ച് സൂചന നല്‍കി.

21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ കെട്ടിപ്പടുക്കുന്ന ഒരു പുതിയ രാഷ്ട്രീയത്തിനാണ് തെരഞ്ഞെടുപ്പ് വിജയം ജന്മം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ എല്ലാ സംസ്ഥാന യൂണിറ്റുകളും മിസ്ഡ് കോള്‍ കാമ്പെയ്നിലൂടെ പാര്‍ട്ടിയുടെ അംഗത്വവും സാന്നിധ്യവും വിപുലീകരിക്കുന്നതിനുള്ള ഒരു പദ്ധതി ഉടന്‍ ആരംഭിക്കും. താഴെത്തട്ടിലുള്ള വോട്ടര്‍മാരില്‍ എത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. ഡെല്‍ഹിയിലെ ചരിത്രപരമായ വിജയത്തിന്റെ സന്ദേശം രാജ്യമെമ്പാടും പ്രചരിപ്പിക്കാനാണ് ആപ്പ് ഉദ്ദേശിക്കുന്നത്.

Comments

comments

Categories: Politics
Tags: AAP, Kejriwal

Related Articles