ആഗോള ഭക്ഷ്യ എണ്ണ വ്യാപാരത്തെ ഇളക്കിമറിച്ച് ഇന്ത്യ

ആഗോള ഭക്ഷ്യ എണ്ണ വ്യാപാരത്തെ ഇളക്കിമറിച്ച് ഇന്ത്യ

ജനുവരി മാസത്തെ ഇന്ത്യയുടെ മലേഷ്യന്‍ പാം ഓയില്‍ ഇറക്കുമതി 85% ഇടിഞ്ഞു

ന്യൂഡെല്‍ഹി: മലേഷ്യയില്‍ നിന്ന് പാം ഓയില്‍ വാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്ന് ആഗോള ഭക്ഷ്യ എണ്ണ വ്യാപാര മേഖല കലങ്ങിമറിയുന്നു. കച്ചവട ബന്ധങ്ങളില്‍ സാരമായ പരിവര്‍ത്തനമാണ് സംഭവിക്കുന്നത്. ജനുവരി മാസത്തെ ഇന്ത്യയുടെ മലേഷ്യന്‍ പാം ഓയില്‍ ഇറക്കുമതി 85% ഇടിഞ്ഞു. മലേഷ്യയുടെ കഴിഞ്ഞ വര്‍ഷത്തെ പാം ഓയില്‍ കയറ്റുമതിയുടെ 25 ശതമാനത്തോളം ഇന്ത്യയിലേക്കായിരുന്നു. ലോകത്തെ ഏറ്റവും വലിയ പാം ഓയില്‍ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യ ഇന്തോനേഷ്യയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.

കശ്മീര്‍ വിഷയത്തിലും, പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യന്‍ പ്രധാന മന്ത്രി മഹാതിര്‍ മുഹമ്മദ് ഇന്ത്യയെ വിമര്‍ശിക്കുകയും പാകിസ്ഥാനെ പിന്തുണക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പാം ഓയില്‍ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചത്. അതേസമയം പാക്കിസ്ഥാന്‍, സൗദി അറേബ്യ, ഘാന എന്നീ രാജ്യങ്ങളിലേക്ക് പാം ഓയില്‍ കയറ്റുമതി ചെയ്ത് നഷ്ടം നികത്താനാണ് മലേഷ്യയുടെ നീക്കം.

Categories: FK News, Slider
Tags: Palm Oil