അന്റാര്‍ട്ടിക്ക ചുട്ടുപൊള്ളുന്നു

അന്റാര്‍ട്ടിക്ക ചുട്ടുപൊള്ളുന്നു

ദക്ഷിണ ധ്രുവത്തില്‍ താപനില ചരിത്രത്തിലാദ്യമായി 20 ഡിഗ്രി കടന്നു

അന്റാര്‍ട്ടിക്ക: ആഗോള താപനം ധ്രുവപ്രദേശത്തെ പ്രതീക്ഷിച്ചതിലും വേഗം ബാധിക്കുന്നു. ലോകത്തെ 70 ശതമാനം ശുദ്ധജലം ശോഖരിച്ചിരിക്കുന്ന അന്റാര്‍ട്ടിക്കയിലെ താപനില ചരിത്രത്തില്‍ ആദ്യമായി 20 ഡിഗ്രി കടന്നു. ഈ മാസം ഒന്‍പതിന്, സേയ്മര്‍ ദ്വീപില്‍ രേഖപ്പെടുത്തിയത് 20.75 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ബ്രസീലില്‍ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം അറിയിച്ചത്. 1982 ല്‍ സൈനി ദ്വീപില്‍ രേഖപ്പെടുത്തിയ 19.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന താപനില.

മഞ്ഞുരുക്കവും ഇതോടെ വര്‍ധിച്ചിട്ടുണ്ട്. 2009 ന് ശേഷം പ്രതിവര്‍ഷം ശരാശരി 250 ബില്യണ്‍ ടണ്‍ ഐസാണ് ദക്ഷിണ ധ്രുവത്തില്‍ ഉരുകുന്നത്. 1990 വരെ ഇത് 40 ബില്യണ്‍ മാത്രമായിരുന്നു. ഇതേ രീതിയില്‍ താപനില വര്‍ധിക്കുകയും മഞ്ഞുരുകയും ചെയ്താല്‍ ലോകത്തെ സമുദ്ര ജല നിരപ്പ് 2100 ഓടെ ഒരു മീറ്ററിലേറെ ഉയരുമെന്നും കൊച്ചി അടക്കം ലോക നഗരങ്ങള്‍ മുങ്ങുമെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

Categories: FK News