ആപ്പിള്‍ സ്റ്റോറിനെ തഴഞ്ഞ് യു ടൂബ് ടിവി

ആപ്പിള്‍ സ്റ്റോറിനെ തഴഞ്ഞ് യു ടൂബ് ടിവി

ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ വഴി യു ടൂബ് ടിവി വരിക്കാരയവര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു ടൂബ്. മാര്‍ച്ച് മാസം മുതല്‍ വരിക്കാര്‍ക്ക് സേവനം ലഭിക്കില്ലെന്നാണ് യുടൂബ് വരിക്കാര്‍ക്ക് ഇ-മെയില്‍ വഴി ലഭിക്കുന്ന സന്ദേശം. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ വഴി വരിക്കാരായവരില്‍ നിന്നും വരിസംഖ്യ അടയ്‌ക്കേണ്ട പേമന്റ് സ്വീകരിക്കില്ലെന്നും യു ടൂബ് വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ വരിക്കാര്‍ക്കുള്ള യു ടൂബ് സേവനം മാര്‍ച്ചോടുകൂടി നിലയ്ക്കും. എന്നാല്‍ ഇതിനുള്ള കാരണം ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നെറ്റ്ഫഌക്‌സ്, സ്‌പോട്ടിഫൈ എന്നിവര്‍ക്കു സമാനമായ രീതിയില്‍ ആപ്പ് സ്റ്റോര്‍ കമ്മീഷന്‍ ഒഴിവാക്കുന്ന നയം ഗൂഗിളും പിന്തുടരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. നിലവില്‍ ആപ്പിള്‍ സ്റ്റോര്‍ വഴിയുളള വരിക്കാരില്‍ നിന്നും ആദ്യ വര്‍ഷം 30 ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 15 ശതമാനവും ആപ്പിള്‍ ഈടാക്കി വരുന്നുണ്ട്.

Comments

comments

Categories: FK News