വോഡഫോണ്‍ ഐഡിയയുടെ നഷ്ടം 6,438 കോടി രൂപ

വോഡഫോണ്‍ ഐഡിയയുടെ നഷ്ടം 6,438 കോടി രൂപ

ന്യൂഡെല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വോഡഫോണ്‍ ഐഡിയ 6,438.8 കോടി രൂപയുടെ മൊത്തം നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 5,004.6 കോടി രൂപയായിരുന്നു. ക്രമീകരിച്ച മൊത്തം വരുമാനത്തിന്റെ (എജിആര്‍) അടിസ്ഥാനത്തില്‍ സര്‍ക്കാരിനു നല്‍കേണ്ട കുടിശ്ശിക സംബന്ധിച്ച ആശങ്കയും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ ഉയര്‍ത്തിയിട്ടുണ്ട്.

എജിആര്‍ കുടിശ്ശിക, നിലവിലുള്ള വായ്പകള്‍, പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനായുള്ള ചില വായ്പാ ദാതാക്കളുടെ നീക്കം എന്നിവയെല്ലാം അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കമ്പനിയുടെ മുന്നോട്ടുപോകാനുള്ള കഴിവിനെക്കുറിച്ചും വോഡഫോണ്‍ ഐഡിയ പറയുന്നു. എജിആര്‍ കണക്കാക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ വാദം അംഗീകരിച്ചുകൊണ്ട് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ ഇളവുകളും ആനുകൂല്യങ്ങളും സ്വന്തമാക്കുന്നതിന് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നല്‍കിയ ഹര്‍ജികള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

തുടര്‍ച്ചയായ ആറാം പാദത്തിലാണ് വോഡഫോണ്‍ ഐഡിയ നഷ്ടം വരുത്തുന്നത്. തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടയുന്ന പശ്ചാത്തലത്തില്‍ ബിസിനസ് അവസാനിപ്പിക്കുമെന്ന സൂചനകള്‍ വോഡഫോണ്‍ ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News