അടിസ്ഥാന തുക മുഴുവനായും ബാങ്കുകള്‍ക്ക് ഏറ്റെടുക്കാം: വിജയ് മല്യ

അടിസ്ഥാന തുക മുഴുവനായും ബാങ്കുകള്‍ക്ക് ഏറ്റെടുക്കാം: വിജയ് മല്യ

കഴിഞ്ഞ നാലു വര്‍ഷമായി സിബിഐയും ഇഡിയും തന്നെ കൈകാര്യം ചെയ്യുന്നത് അനുചിതമായാണെന്നും മല്യ

ലണ്ടന്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്ത ആസ്തികളില്‍ നിന്ന് വായ്പാ കുടിശ്ശിക വരുത്തിയ പ്രധാന തുകയുടെ 100 ശതമാനവും തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ. തന്നെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിന്റെ വാദത്തിനിടെയാണ് മല്യ ഇക്കാര്യം പറഞ്ഞത്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മേധാവിയായിരുന്ന മല്യക്കെതിരേ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഇന്ത്യയില്‍ ചുമത്തിയിട്ടുണ്ട്. 9,000 കോടി രൂപ ബാങ്ക് വായ്പ അടയ്ക്കാനിരിക്കേയാണ് അദ്ദേഹം ലണ്ടനിലേക്ക് കടന്നുകളഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും (ഇഡി) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) ഒരേ ആസ്തികളുടെ കാര്യത്തില്‍ നടപടി എടുക്കുകയാണെന്നും തന്നോട് നീതിപൂര്‍വമായി പെരുമാറുന്നില്ലെന്നും മല്യ പറയുന്നു.

പണം നല്‍കുന്നില്ലെന്ന ബാങ്കുകളുടെ പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വിവിധ ആസ്തികള്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം സ്വത്തുക്കള്‍ സ്വമേധയാ ഏറ്റെടുക്കേണ്ട ഒരു കുറ്റവും താന്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍ ബാങ്കുകള്‍ക്ക് വായ്പാ തുക ആസ്തികളിലൂടെ കണ്ടെത്തുന്നതിന് ഇഡി തടസം നില്‍ക്കുകയാണെന്നും മല്യ പറയുന്നു.
കഴിഞ്ഞ നാലു വര്‍ഷമായി സിബിഐയും ഇഡിയും തന്നെ കൈകാര്യം ചെയ്യുന്നത് അനുചിതമായാണ്. തന്റെ കുടുംബവും താല്‍പ്പര്യങ്ങളും ഉള്ളയിടത്ത് താമസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നും മല്യ പറഞ്ഞു. വാദം പൂര്‍ത്തിയായ അപ്പീലില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളും വാദങ്ങളും ആഴത്തില്‍ പരിശോധിച്ച് ഏതാനും ആഴ്ചകള്‍ക്ക് ശേഷം വിധി പറയുമെന്നാണ് ബ്രിട്ടനികെ കോടതി പറഞ്ഞിട്ടുള്ളത്.
നേരത്തേ ഇന്ത്യക്ക് കൈമാറാനുള്ള വാറണ്ടിന്റെ അടിസ്ഥാനത്തില്‍ മല്യ ജാമ്യം നേടിയിരുന്നു. ഇതിന് ശേഷമാണ് ഈ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കിയത്.

Comments

comments

Categories: FK News
Tags: Vijay Mallya