വാലന്റൈന്‍സ് ദിനം: ദുബായില്‍ പൂവില്‍പ്പന നൂറിരട്ടിയായി

വാലന്റൈന്‍സ് ദിനം: ദുബായില്‍ പൂവില്‍പ്പന നൂറിരട്ടിയായി

ഒരാഴ്ച മുമ്പേ ഓര്‍ഡറുകളുടെ പ്രവാഹം

ദുബായ്: വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ദുബായിലെ പൂവിപണിയില്‍ വന്‍ തിരക്ക്. തിരക്ക് കൂടിയതോടെ ചില കടകള്‍ കൂടുതല്‍ തൊഴിലാളികളെ വരെ നിയമിക്കാന്‍ നിര്‍ബന്ധിതരായി. വില്‍പ്പനയില്‍ നൂറിരട്ടി വരെ വര്‍ധനയാണ് ചില പൂക്കടകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വാലന്റൈന്‍സ് ദിനം ഫെബ്രുവരി പതിനാലാണെങ്കിലും പത്താം തീയ്യതി മുതല്‍ പൂക്കള്‍ക്കുള്ള ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങുമെന്ന് യുഎഇ ആസ്ഥാനമായുള്ള ബ്ലിസ്സ് ഫഌവേഴ്‌സിലെ ക്രിയേറ്റീവ് ഡയറക്ടറായ അബീ ഡീന്‍ പറഞ്ഞു. ”ഈ ആഴ്ച മുഴുവന്‍ പൂക്കള്‍ക്ക് ഓര്‍ഡര്‍ ഉണ്ട്. പൊതുവെ യുഎഇയിലെ പൂവിപണിയില്‍ ഏറ്റവുമധികം ഓര്‍ഡറുകള്‍ എത്തുന്നത് വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചാണ്” . അതുകൊണ്ട് തന്നെ പൂ വില്‍പ്പനക്കാര്‍ക്കും പ്രണയികളുടെ ദിനം ആഘോഷക്കാലമാണ്, ഡീന്‍ പറയുന്നു.

ഓര്‍ഡറുകളുടെ എണ്ണത്തില്‍ മാത്രമല്ല മൂല്യത്തിലും വലിയ വര്‍ധനയാണ് വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ഉണ്ടാകാറ്. സാധാരണ ഒരു മാസത്തെ ശരാശരി വില്‍പ്പനയാണ് വാലന്റൈന്‍സ് ദിനത്തില്‍ മാത്രം കണ്ടുവരാറുള്ളതെന്ന് പ്രാദേശിക ഡിസൈന്‍ കമ്പനിയായ ‘മെയ്‌സണ്‍ ദെസ് ഫഌവേഴ്‌സിലെ’ തമാറ ഖലീഫ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാരണം കൊണ്ട് തന്നെ മിക്ക പൂ വില്‍പ്പന കമ്പനികളും നേരത്തെ തന്നെ വാലന്റൈന്‍സ് ദിനത്തിനായി ഒരുക്കങ്ങള്‍ നടത്താറുണ്ട്.

ഓര്‍ഡറുകളിലെ വര്‍ധന കണക്കിലെടുത്ത് ചില കമ്പനികള്‍ പൂക്കളുടെ മുന്‍കൂര്‍ ബുക്കിംഗിന് പരിധികള്‍ വെക്കാറുണ്ട്. വാലന്റൈന്‍സ് ദിനത്തിലും മാതൃദിനത്തിലുമാണ് ഇത്തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താറുള്ളതെന്ന് ഓണ്‍ലൈന്‍ പൂ വില്‍പ്പന കമ്പനിയായ ഫഌവേഴ്‌സ് ഡോട്ട് എഇ അറിയിച്ചു.

Comments

comments

Categories: Arabia