യുഎഇയിലെ ഇ-ദിര്‍ഹം വരുമാനം ആറ് ബില്യണ്‍ ഡോളറായി

യുഎഇയിലെ ഇ-ദിര്‍ഹം വരുമാനം ആറ് ബില്യണ്‍ ഡോളറായി

കഴിഞ്ഞ വര്‍ഷം നടന്നത് 49 മില്യണ്‍ ഇ-ദിര്‍ഹം ഇടപാടുകള്‍

ദുബായ്: ഇ-ദിര്‍ഹം സേവനങ്ങള്‍ വഴിയുള്ള സര്‍ക്കാര്‍ വരുമാനം 2019ല്‍ ആറ് ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ആകെ 49 മില്യണ്‍ ഇ-ദിര്‍ഹം ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്നത്. ശരാശരി 1.2 സെക്കന്‍ഡുകള്‍ കൊണ്ടാണ് ഇ-ദിര്‍ഹം സംവിധാനം മുഖേനയുള്ള പണമിടപാടുകള്‍ നടക്കുന്നത്.

2001ലാണ് യുഎഇയില്‍ ആദ്യമായി കാഷ്‌ലെസ് പണമിടപാട് രീതിയായ ഇ-ദിര്‍ഹം സംവിധാനം നിലവില്‍ വരുന്നത്. മിക്ക മന്ത്രാലയങ്ങളും ഫെഡറല്‍ ലോക്കല്‍ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളുമടക്കം നിലവില്‍ കാഷ്‌ലെസ് പണമിടപാടിനായി ഇ-ദിര്‍ഹത്തെ ആശ്രയിക്കുന്നുണ്ട്.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് അടയ്ക്കുന്നതിനായി നവീനമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ആരംഭിക്കാന്‍ ധനകാര്യ മന്ത്രാലയത്തിന് തുടര്‍ന്നും പദ്ധതിയുള്ളതായി മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി സയീദ് റാഷിദ് അല്‍ യതീം പറഞ്ഞു. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളെ സംബന്ധിച്ചെടുത്തോളം ഇ-ദിര്‍ഹം വളരെ പ്രധാനപ്പെട്ട സാങ്കേതിക മുന്നേറ്റമായിരുന്നുവെന്നും ഉപയോഗിക്കാനുള്ള എളുപ്പവും സുതാര്യതയും കൃത്യതയുമാണ് അതിനെ ജനകീയമാക്കുന്നതെന്നും അല്‍ യതീം അവകാശപ്പെട്ടു.

Comments

comments

Categories: Arabia
Tags: Dirham

Related Articles