സായിക്ഷേത്രത്തിന് യാചകന്റെ സംഭാവന 8ലക്ഷം

സായിക്ഷേത്രത്തിന് യാചകന്റെ സംഭാവന 8ലക്ഷം

ആന്ധ്രപ്രദേശിലെ സായി ബാബ ക്ഷേത്രത്തിലേക്ക് യാചകന്റെ സംഭാവന എട്ട് ലക്ഷം രൂപ. 73കാരനായ യാദി റെഡ്ഡിയാണ് കഴിഞ്ഞ ഏഴുവര്‍ഷ കാലയളവിലായി ക്ഷേത്രത്തിലേക്ക് ഇത്ര വലിയ തുക സംഭാവന നല്‍കിയത്.

നാല് ദശകത്തോളം റിക്ഷ വലിച്ച് ഉപജീവനം നടത്തിയിരുന്ന യാദി തന്റെ കാല്‍മുട്ടുതളിലെ വേദന അസഹനീയമായപ്പോഴാണ് ഭിക്ഷയെടുത്ത് ജീവിക്കാന്‍ തീരുമാനിച്ചത്. ആദ്യം ഒരു ലക്ഷം രൂപയാണ് യാദി ക്ഷേത്ര അധികൃതര്‍ക്ക് കൈമാറിയത്. ആരോഗ്യം മോശമായതോടെ പണത്തിന്റെ ആവശ്യം തനിക്കില്ലാതായെന്നും അന്നു മുതല്‍ കിട്ടുന്ന പണം ക്ഷേത്രത്തിന് സംഭാവന ചെയ്യാന്‍ വിനിയോഗിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയപ്പോള്‍ മുതല്‍ ഭിക്ഷയിലൂടെ ലഭിക്കുന്ന വരുമാനം കൂടിയെന്നും യാദി പറഞ്ഞു. യാദി റെഡ്ഡിയുടെ സംഭാവന കൊണ്ട് ക്ഷേത്രത്തില്‍ ഗോശാല പണികഴിപ്പിച്ചെന്ന് അധികൃതരും വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: sai temple