സുഷമയുടേത് പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെന്ന് മോദി

സുഷമയുടേത് പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെന്ന് മോദി

ന്യൂഡെല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തസിന്റെ പ്രതീകമായിരുന്നുവെന്നും പൊതുസേവനത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത എടുത്തു പറയേണ്ടതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമ സ്വരാജിന് അവരുടെ 68-ാം ജന്മവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.

അവര്‍ ഇന്ത്യന്‍ മൂല്യങ്ങളിലും ധാര്‍മികതയിലും ഉറച്ചുനില്‍ക്കുകയും രാജ്യത്തിനായി വലിയ സ്വപ്‌നങ്ങള്‍ കാണുകയും ചെയ്തു. ”അവര്‍ ഒരു മികച്ച സഹപ്രവര്‍ത്തകയും മികച്ച മന്ത്രിയുമായിരുന്നു,” അദ്ദേഹം ട്വീറ്റുചെയ്തു. അവരുടെ ജന്മവാര്‍ഷികദിനത്തിന്റെ തലേദിവസം, ഡെല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രം എന്ന സാംസ്‌കാരിക കേന്ദ്രത്തെ സര്‍ക്കാര്‍ സുഷമ സ്വരാജ് ഭവന്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. നയതന്ത്രജ്ഞര്‍ക്ക് പരിശീലനം നല്‍കുന്ന ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് എന്നും പേര് നല്‍കി.

Comments

comments

Categories: Politics

Related Articles