4ജി ഡൗണ്‍ലോഡ് വേഗത്തില്‍ ജിയോ മുന്നില്‍, അപ്‌ലോഡില്‍ വോഡഫോണ്‍

4ജി ഡൗണ്‍ലോഡ് വേഗത്തില്‍ ജിയോ മുന്നില്‍, അപ്‌ലോഡില്‍ വോഡഫോണ്‍

നെറ്റ് വര്‍ക്ക് സംയോജനം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വോഡഫോണിന്റെയും ഐഡിയയുടെയും വേഗം പ്രത്യേകമായാണ് കണക്കാക്കിയത്

ന്യൂഡെല്‍ഹി: ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത്തിന്റെ റാങ്കിംഗില്‍ ജനുവരിയില്‍ റിലയന്‍സ് ജിയോ മുന്നിലെത്തി. സെക്കന്‍ഡില്‍ 20.9 മെഗാബൈറ്റ് (എംബിപിഎസ്) ശരാശരി വേഗമാണ് ഡൗണ്‍ലോഡില്‍ ജിയോ പ്രകടമാക്കിയത്. നവംബറില്‍ രേഖപ്പെടുത്തിയ 27.2 എംബിപിഎസില്‍ നിന്ന് വേഗത കുറഞ്ഞെങ്കിലും തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ജിയോയ്ക്ക് സാധിച്ചിരിക്കുകയാണ്. 4 ജി അപ്‌ലോഡ് വേഗത്തില്‍ വോഡഫോണ്‍ ഒന്നാമതെത്തിയതായും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭാരതി എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിന്റെ ശരാശരി 4 ജി ഡൗണ്‍ലോഡ് വേഗത 7.9 എംബിപിഎസ് ആണ്. വോഡഫോണ്‍ 7.6 എംബിപിഎസും ഐഡിയ 6.5 എംബിപിഎസും ഡൗണ്‍ലോഡ് വേഗത പ്രകടമാക്കി. മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്ത്യയിലുടനീളം ശേഖരിക്കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ട്രായ് ശരാശരി വേഗത കണക്കാക്കുന്നത്. വോഡഫോണും ഐഡിയയും അവരുടെ മൊബീല്‍ ബിസിനസുകള്‍ ലയിപ്പിച്ചിട്ടുണ്ടെങ്കിലും, രണ്ട് കമ്പനികളുടെയും നെറ്റ്‌വര്‍ക്കുകളുടെ സംയോജനം പൂര്‍ത്തിയായിട്ടില്ലാത്തതിനാലാണ് ട്രായ് അവരുടെ പ്രകടനം പ്രത്യേകം കണക്കാക്കിയത്.

6 എംബിപിഎസ് ഡാറ്റാ വേഗതയയോടെയാണ് അപ്‌ലോഡ് വേഗത്തോടെ വോഡഫോണ്‍ ഒന്നാമതെത്തിയത്. 5.6 എംബിപിഎസ് അപ് ലോഡ് വേഗമാണ് റിലയന്‍സ് ജിയോക്കുള്ളത്. 4.6 എംബിപിഎസോടെ എയര്‍ടെലും 3.8 എംബിപിഎസോടെ ഐഡിയയും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Comments

comments

Categories: FK News
Tags: Jio, Jio 4g