ചെലവ് കുറഞ്ഞ ഐഫോണ്‍ നിര്‍മാണത്തിന് സജ്ജരായി വിതരണക്കാര്‍

ചെലവ് കുറഞ്ഞ ഐഫോണ്‍ നിര്‍മാണത്തിന് സജ്ജരായി വിതരണക്കാര്‍

മാര്‍ച്ചോടുകൂടി ഐഫോണ്‍ പുറത്തിറക്കാന്‍ നീക്കം

സാന്‍ഫ്രാന്‍സിസ്‌കോ: തായ്‌വാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മാതാക്കള്‍ കുറഞ്ഞ ചെലവില്‍ ഐഫോണ്‍ നിര്‍മിക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങി. വാര്‍ത്ത പുറത്തുവന്നതോടെ ഏറെ നാളായി ആപ്പിളിന്റെ ഐഫോണ്‍ എസ്ഇ2 ന്റെ ഉല്‍പ്പാദനം അടുത്ത ഏതാനും ആഴ്ചയ്ക്കുള്ളില്‍ തുടക്കമിടുമെന്ന് ഉറപ്പായിരിക്കുകയാണ്.

ചെലവ് കുറഞ്ഞ ഐഫോണുകള്‍ ട്രാക്കിലെത്തിയതോടെ ഐഫോണ്‍ 12 വികസനത്തിനായുള്ള പരീക്ഷണങ്ങള്‍ക്കായി എന്‍ജിനിയര്‍മാരെ ചൈനയിലേക്ക് അയക്കുന്നതില്‍ നിന്നും ആപ്പിള്‍ പിന്തിരിഞ്ഞിട്ടുണ്ട്. സ്ട്രക്‌ചേര്‍ഡ് ലൈറ്റ് 3ഡി സെന്‍സറുകള്‍ ഉള്‍പ്പെടെ വിസിഎസ്ഇഎല്‍ കംപൊണന്റുകള്‍ നിര്‍മിക്കുന്നത് വിന്‍ സെമിയാണ്. ഒപ്റ്റിക്കല്‍ വിഭാഗം സിന്‍ടെക് ഏറ്റെടുത്ത് കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ചോടുകൂടി ചെലവ് കുറഞ്ഞ ഐഫോണ്‍ പുറത്തെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ജാപ്പനീസ് ബ്ലോഗ് മക് ഒട്കാരയിലെ റിപ്പോര്‍ട്ട് പ്രകാരം കൂപ്പെര്‍ട്ടിനോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 8 ന് സമാനമായി 5.4 ഇഞ്ചിലാകും പുതിയ ഫോണ്‍ പുറത്തിറക്കുക. മാത്രമല്ല ഈ ഫോണിലെ റിയര്‍ കാമറ ഐഫോണ്‍ 8ല്‍ നിന്നും വ്യത്യസ്തമായി വലിപ്പം കൂടുതലാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഐഫോണ്‍ 8 വിഭാഗത്തിന്റെ അപ്‌ഗ്രേഡ് വേര്‍ഷന്‍ എന്ന നിലയില്‍ ടച്ച് ഐഡി മോഡലിനൊപ്പം ഫേസ് ഐഡി മോഡലും ആപ്പിള്‍ നിര്‍മാതാക്കള്‍ വികസിപ്പിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ ഐഫോണ്‍ മോഡലിലെ ആദ്യ മോഡലായ ഐഫോണ്‍ എസ്ഇ2, 3ജി റാമിനൊപ്പം അതിവേഗ എ13 ചിപ്പും ഉള്‍ക്കൊള്ളിക്കും.

ഐഫോണ്‍ 11 ന് സമാനമായ സാങ്കേതികവിദ്യയാകും ചെലവ് കുറഞ്ഞ ഐഫോണിലും നല്‍കുക. സില്‍വര്‍, സ്‌പേസ് ഗ്രേ, ചുവപ്പ് തുടങ്ങിയ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാക്കാനാണ് നീക്കം.

Comments

comments

Categories: Tech
Tags: Iphone