ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോഎയര്‍

ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോഎയര്‍

 ടിക്കറ്റ് നിരക്കിന്റെ തുടക്കം 957 രൂപ

ന്യൂഡെല്‍ഹി: ബജറ്റ് എയര്‍ലൈനായ ഗോഎയര്‍ ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഗോഎയറിന്റെ സൂപ്പര്‍ സേവര്‍ ഫെയര്‍ സെയില്‍ വിഭാഗത്തിനു കീഴില്‍ 957 രൂപയിലാണ് ടിക്കറ്റ് നിരക്കിന്റെ തുടക്കം. സെപ്റ്റംബര്‍ 30 വരെയുള്ള യാത്ര ചെയ്യാന്‍ കാലാവധി നല്‍കുന്ന ടിക്കറ്റുകളുടെ വില്‍പ്പന ഇന്നലെ ആരംഭിച്ചു.

ഗോ എയറിന്റെ സൂപ്പര്‍ സേവര്‍ ഫെയര്‍ വില്‍പ്പനയില്‍ അഹമ്മദാബാദ്- ഇന്‍ഡോര്‍ ടിക്കറ്റുകളുടെ തുടക്കം 957 രൂപയിലാണ്. ഇന്‍ഡോര്‍- അഹമ്മദാബാദ് (1214രൂപ), ഡെല്‍ഹി- ചണ്ഡിഗഢ് (1358 രൂപ), ഗോവ- ഹൈദരാബാദ് (1427 രൂപ), ചൈന്നൈ-ഹൈദരാബാദ് (1473 രൂപ), പാറ്റ്‌ന-റാഞ്ചി( 1507 രൂപ), ബാഗ്‌ദോഗ്ര- ഗുവാഹത്തി(1524രൂപ), കൊല്‍ക്കത്ത- ഭുവനേശ്വര്‍(1531 രൂപ), ബെംഗളുരു -ഗോവ (1567രൂപ), ചണ്ഡിഗഢ്- ഡെല്‍ഹി(1577രൂപ), ജമ്മു-ശ്രീനഗര്‍ (1650 രൂപ), ഗുവാഹത്തി-ബാഗ്‌ദോഗ്ര(1656 രൂപ), ഹൈദരാബാദ്-ഗോവ (1659രൂപ), പൂന-ബെംഗളുരു(1664 രൂപ), പാറ്റ്‌ന- കൊല്‍ക്കത്ത (1670 രൂപ), ബെംഗളുരു- പൂന(1695 രൂപ), ഐസ്വാള്‍-ഗുവാഹത്തി (1696 രൂപ), ഗുവാഹത്തി- ഐസ്വാള്‍(1696 രൂപ), ഡെല്‍ഹി-ഇന്‍ഡോര്‍(1697രൂപ), ഡെല്‍ഹി-ലക്‌നൗ (1697രൂപ, കൊല്‍ക്കത്ത- ബല്‍ദോഗ്ര (1698രൂപ) ഗോവ-ബെംഗളുരു(1722രൂപ),ഹൈദരാബാദ്- ചെന്നൈ(1743രൂപ) ഗുവാഹത്തി- കൊല്‍ക്കത്ത(1759രൂപ), ബെംഗളുരു- ഹൈദരാബാദ്(1773രൂപ), ലക്‌നൗ-ഡെല്‍ഹി(1796രൂപ), ബാഗ്‌ദോഗ്ര- കൊല്‍ക്കത്ത(1798രൂപ), ഭുവനേശ്വര്‍-കൊല്‍ക്കത്ത(1897രൂപ),ഡെല്‍ഹി- അഹമ്മദാബാദ്(1907രൂപ), ഹൈദരാബാദ്-ബെംഗളുരു(1953 രൂപ), ബെംഗളുരു -നാഗ്പൂര്‍(1999രൂപ) ബെംഗളുരു-മുംബൈ(2009രൂപ) എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍.

വാലന്റൈന്‍സ് ദിന വില്‍പ്പന എയര്‍ എഷ്യ ഇന്ത്യ 4 ദിവസത്തെ ഇളവ് പാക്കേജുകളും ഇന്‍ഡിഗോ വാലന്റൈന്‍ സമ്മാനമായി 999 രൂപയ്ക്കും ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. മുംബൈ-ദോഹ റൂട്ടില്‍ പ്രതിദിന സര്‍വീസ് മാര്‍ച്ച് 19 മുതല്‍ തുടങ്ങുമെന്നും ഗോഎയര്‍ അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ കമ്പനിയുടെ സേവനങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും ദോഹ വിഭാഗത്തില്‍ പുതിയ സേവനം തുടങ്ങുന്നത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും ഗോഎയര്‍ മാനേജിംഗ് ഡയറക്റ്റര്‍ ജേ വാഡിയ പറഞ്ഞു.

Comments

comments

Categories: FK News
Tags: go air