ചൈനയുടെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന 20% ഇടിയും: കൗണ്ടര്‍ പോയ്ന്റ്

ചൈനയുടെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന 20% ഇടിയും: കൗണ്ടര്‍ പോയ്ന്റ്

ബെയ്ജിംഗ്: നോവെല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ചൈനയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ഈ വര്‍ഷം ആദ്യ പാദത്തില്‍ 20 ശതമാനം കുറയാനിടയുണ്ടെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ നിരീക്ഷണം. വാവെയ്, ഒപ്പോ, വിവോ തുടങ്ങിയ കമ്പനികളാണ് ഈ ഇടിവ് മൂലം ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുക. ഷഓമി, വണ്‍പ്ലസ്, റിയല്‍മി എന്നിവയുടെ നഷ്ടം പരിമിതമായിരിക്കുമെന്നും കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് കണക്കാക്കുന്നു.

2019 ഡിസംബറില്‍ ചൈനയിലെ വുഹാന്‍ പ്രദേശത്ത് നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ബാധ രാജ്യത്തെ സാമൂഹിക, ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചു. പകര്‍ച്ചവ്യാധി തടയുന്നതിനായി ചൈനീസ് സര്‍ക്കാര്‍ ജനുവരി 24 ന് കര്‍ശന യാത്രാ വിലക്ക് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് റീട്ടെയ്ല്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കുത്തനെ ഇടിഞ്ഞു. ഇത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയെ കാര്യമായി ബാധിക്കുന്നുണ്ട്. ഓഫ്‌ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിലെ അസോസിയേറ്റ് ഡയറക്റ്റര്‍ ബ്രാഡി വാങ് പ്രസ്താവനയില്‍ പറഞ്ഞു.

Comments

comments

Categories: FK News