വോള്‍വോയുടെ എല്ലാ കാറുകള്‍ക്കും ബിഎസ്6 സര്‍ട്ടിഫിക്കേഷന്‍

വോള്‍വോയുടെ എല്ലാ കാറുകള്‍ക്കും ബിഎസ്6 സര്‍ട്ടിഫിക്കേഷന്‍

മാര്‍ച്ച് 31 വരെ വാഹന വിലയില്‍ മാറ്റമില്ല

ബിഎസ്‌നാലില്‍ നിന്നും ബിഎസ്6 ലേക്കുള്ള മാറ്റം വെല്ലുവിളിയായിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധിക്ക് മുമ്പായി എല്ലാ ഉപഭോക്താക്കള്‍ക്കും പരിസ്ഥിതി സൗഹൃദപരമായ മോഡല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായി

-ചാള്‍സ് ഫ്രംപ്
മാനേജിംഗ് ഡയറക്റ്റര്‍ ,വോള്‍വോ കാര്‍ ഇന്ത്യ

കൊച്ചി : വോള്‍വോ കാര്‍ ഇന്ത്യയുടെ എല്ലാ നിരയിലുള്ള വാഹനങ്ങളും പൂര്‍ണമായും ബിഎസ്6 നിലവാരം ഉറപ്പാക്കി. ബിഎസ്6 സര്‍ട്ടിഫൈ ചെയ്ത കാറുകള്‍ മാത്രമാണ് ഈ മാസം മുതല്‍ വോള്‍വോ ഷോറൂമുകളിലൂടെ ലഭിക്കുക. സ്വീഡിഷ് നിര്‍മാതാക്കളായ വോള്‍വോയുടെ ഇന്ത്യയിലെ നിര്‍മാണശാലയില്‍ നിര്‍മിക്കുകയും അസംബിള്‍ ചെയ്യുന്നവയ്ക്കുമൊപ്പം ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും ബിഎസ്6 സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

”ബിഎസ്‌നാലില്‍ നിന്നും ബിഎസ്6 ലേക്കുള്ള മാറ്റം വെല്ലുവിളിയായിരുന്നു. നിശ്ചിത സമയപരിധിക്ക് മുമ്പായി ബിഎസ്6ലേക്ക് സുഗമമായ മാറ്റം സാധ്യമാക്കാനായി. എല്ലാ ഉപഭോക്താക്കള്‍ക്കും പരിസ്ഥിതി സൗഹൃദപരമായ മോഡല്‍ കാര്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായി. അതും വിലയില്‍ യാതൊരു വര്‍ധനയുമില്ലാതെ. ഈ വര്‍ഷം മാര്‍ച്ച് 31നു മുമ്പായി ബിഎസ്6 നിലവാരത്തിലുള്ള കാറുകള്‍ക്ക് വില വര്‍ധനയുണ്ടാകില്ല”, വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു.

ഇന്ത്യയില്‍ മലിനീകരണ തോത് വളരെ കൂടുതലായാതിനാല്‍ ഈ വര്‍ഷം ഏപ്രിലോടുകൂടി രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബിഎസ്6 നിലവാരത്തില്‍ ഉള്ളവയായിരിക്കണമെന്നാണ് സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിഎസ്4 ഇന്ധനവും ബിഎസ്6 ഇന്ധനവും തമ്മിലൂളള പ്രധാന വ്യത്യാസം അതിലെ സള്‍ഫറിന്റെ അംശമാണ്. ബിഎസ്4 ഇന്ധനത്തില്‍ 50 പിപിഎം സള്‍ഫര്‍ അടങ്ങുമ്പോള്‍ ബിഎസ് 6ല്‍ അത് 10 പിപിഎം മാത്രമാണ്.

Comments

comments

Categories: Auto