ബിപിസിഎല്‍ ലാഭം മൂന്ന് മടങ്ങ് ഉയര്‍ന്നു

ബിപിസിഎല്‍ ലാഭം മൂന്ന് മടങ്ങ് ഉയര്‍ന്നു

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (ബിപിസിഎല്‍) നേട്ടം. കമ്പനിയുടെ ലാഭം ഏകദേശം മൂന്ന് മടങ്ങ് ഉയര്‍ന്ന് 2051.45 കോടി രൂപയായി.

2018 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ബിപിസിഎല്ലിന്റെ അറ്റലാഭം 698.62 കോടി രൂപയായിരുന്നു. എണ്ണ വിലയിലുണ്ടായ കുറവ് കാരണം വരുമാനത്തില്‍ കുറവുണ്ടായതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബിപിസിഎല്ലിന്റെ ഡിസംബര്‍ പാദ വരുമാനം 85,926.70 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 89,324.86 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 13.8 ശതമാനം ഉയര്‍ന്ന് 2703 കോടി രൂപയായി.

Comments

comments

Categories: FK News
Tags: BPCL