യുപിയില്‍ ബിജെപിക്ക് 37ശതമാനം ക്രമിനല്‍ എംഎല്‍എമാര്‍

യുപിയില്‍ ബിജെപിക്ക് 37ശതമാനം ക്രമിനല്‍ എംഎല്‍എമാര്‍

ലക്‌നൗ: നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ ചരിത്രം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടതോടെ വീണ്ടും ശ്രദ്ധ രാഷ്ട്രീയത്തിലെകുറ്റവാളികളെ കേന്ദ്രീകരിച്ചാവുകയാണ്. ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നിയമസഭാംഗങ്ങള്‍ എല്ലാപാര്‍ട്ടികളിലും ഉണ്ടെങ്കിലും മുന്‍പില്‍ ബിജെപിയാണ്.

17-ാമത് ഉത്തര്‍പ്രദേശ് നിയമസഭയില്‍ ആകെയുള്ള 403 പേരില്‍ 143 എംഎല്‍എമാര്‍ക്ക് ‘ശ്രദ്ധേയമായ’ ക്രിമിനല്‍ പശ്ചാത്തലമുണ്ട്.312 സീറ്റുകള്‍ നേടിയ ബിജെപിയില്‍ 114 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നു. അവരില്‍ 83 പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ്. സമാജ്വാദി പാര്‍ട്ടിയുടെ 47 അംഗങ്ങളില്‍ 14 എസ്പി എംഎല്‍എമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ബിഎസ്പിയുടെ അഞ്ച് പേരും കോണ്‍ഗ്രസിന്റെ ഒരാളും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Politics
Tags: BJP

Related Articles