വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് നല്‍കുന്നതില്‍ അസ്വസ്ഥത

വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് നല്‍കുന്നതില്‍ അസ്വസ്ഥത

ഇസ്ലാമബാദ്: സംയോജിത വ്യോമ പ്രതിരോധ സംവിധാനം അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കുന്നതില്‍ അസ്വസ്ഥതയുണ്ടെന്ന് പാക്കിസ്ഥാന്‍. ഇത് അസ്ഥിരമായ പ്രദേശത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്ന് അവര്‍ പറയുന്നു. ഇന്ത്യന്‍ സായുധ സേനയെ നവീകരിക്കുന്നതിനും വ്യോമാക്രമണ ഭീഷണി തടയുന്നതിന് നിലവിലുള്ള വ്യോമ പ്രതിരോധസംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗവുമായാണ് ഈ കൈമാറ്റം.

1.86 ബില്യണ്‍ യുഎസ് ഡോളര്‍ (13,254 കോടി) ചെലവിലാണ് ഒരു സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനം (ഐഎഡബ്ല്യുഎസ്) ഇന്ത്യയ്ക്ക് വില്‍ക്കാന്‍ യുഎസ് അനുമതി നല്‍കിയത്. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ഈ നീക്കങ്ങള്‍ നടന്നത്. യുഎസ് തീരുമാനം ദക്ഷിണേഷ്യയിലെ തന്ത്രപരമായ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും പാക്കിസ്ഥാനിനും പ്രദേശത്തിനും ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പാക് അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: Air defence