55ലക്ഷം ഡോളര്‍ നിക്ഷേപം നേടി ക്ലോവല്‍

55ലക്ഷം ഡോളര്‍ നിക്ഷേപം നേടി ക്ലോവല്‍

ഗ്രീന്‍ഹൗസ് അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ക്ലോവര്‍ 55 ലക്ഷം ഡോളര്‍ നിക്ഷേപം നേടി. സീരീസ് എ റൗണ്ടില്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ഓമ്‌നിവോര്‍, ക്ലോവറിന്റെ നിലവിലെ നിക്ഷേപകരായ അക്‌സെല്‍, മേയ്ഫീല്‍ഡ് എന്നിവരില്‍ നിന്നാണ് നിക്ഷേപം നേടിയിരിക്കുന്നത്.

ബി2ബി, ബി2സി മോഡലില്‍ പ്രവര്‍ത്തിച്ച് അഗ്രിടെക് പ്ലാറ്റ്‌ഫോമില്‍ കര്‍ഷകരെ പിന്തുണയ്ക്കുന്ന ക്ലോവര്‍ ഫാം ശൃംഖല ശക്തിപ്പെടുത്തുന്നതിനൊപ്പം തങ്ങളുടെ സേവന നിര കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനായും നിക്ഷേപത്തുക വിനിയോഗിക്കുമെന്ന് സഹസ്ഥാപകന്‍ അവിനാഷ് ബി ആര്‍ വ്യക്തമാക്കി. ബെംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ അവിനാഷിനെ കൂടാതെ ഗുരുരാജ് റാവു, അരവിന്ദ് മുരളി, സന്തോഷ് നരസിപുര എന്നിവരും സഹസ്ഥാപകരാണ്.

Comments

comments

Categories: FK News