7 ദിവസത്തിനുള്ളില്‍ 82 ലക്ഷം രൂപയുടെ കൂപ്പണുകള്‍ക്ക് പുസ്തകം നല്‍കി

7 ദിവസത്തിനുള്ളില്‍ 82 ലക്ഷം രൂപയുടെ കൂപ്പണുകള്‍ക്ക് പുസ്തകം നല്‍കി

ഇടുക്കി, കോട്ടയം, തൃശൂര്‍, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നായി 110ഓളം സ്‌കൂളുകളിലെ കുട്ടികളാണ് കൃതിയിലെത്തിയത്

കൊച്ചി: എറണാകുളത്താണ് കൃതി നടക്കുന്നതെങ്കിലും ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഉള്‍നാടുകളില്‍ വരെ എത്തുന്നതാണ് അതിന്റെ സംസ്‌കാരവും സന്തോഷവുമെന്ന് വിളിച്ചോതുന്നതാണ് കൃതിയുടെ വേദി. ഏഴുദിവസത്തിനുള്ളില്‍ ഇതുവരെ 82 ലക്ഷം രൂപയ്ക്കടുത്തുള്ള കൂപ്പണുകള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

ക്യൂആര്‍ കോഡുള്ള കൂപ്പണുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത് എന്നതിനാല്‍ വില്‍പ്പനയുടെ വിവരങ്ങള്‍ കൃത്യമായും സുതാര്യമായും അപ്പപ്പോള്‍ ലഭിക്കുന്നത് ഇത്തവണത്തെ നേട്ടമായി. ബുധനാഴ്ച്ച ഇടുക്കി, കോട്ടയം, തൃശൂര്‍, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നായി 110ഓളം സ്‌കൂളുകളിലെ കുട്ടികളാണ് കൃതിയിലെത്തിയത്. കൂടുതല്‍ തിരക്കൊഴിവാക്കാന്‍ ജില്ല തിരിച്ചുള്ള സന്ദര്‍ശനദിനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപ്പണുകള്‍ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൃതിയിലും വന്‍വിജയമായ പദ്ധതിയിലൂടെ ഈ വര്‍ഷം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പുസ്തകങ്ങള്‍ വാങ്ങുന്നതിനു പുറമെ കാക്കക്കൂട്ടം എന്ന പരിപാടിയില്‍ പങ്കെടുത്ത് വരയും കഥയും പാട്ടും ചിരിയുമായി ആര്‍ത്തുല്ലസിച്ചാണ് കുട്ടികള്‍ മടങ്ങുന്നത്

Comments

comments

Categories: Current Affairs
Tags: Krithi fest

Related Articles