ഇന്ത്യയുടെ ഐടി മേഖല 7.7% വളര്‍ച്ച നേടും: നാസ്‌കോം

ഇന്ത്യയുടെ ഐടി മേഖല 7.7% വളര്‍ച്ച നേടും: നാസ്‌കോം

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 2,05,000 തൊഴിലവസരങ്ങള്‍ ഈ മേഖല സൃഷ്ടിച്ചിട്ടുണ്ട്

ബെംഗളൂരു: ഇന്ത്യയുടെ വിവര സാങ്കേതിക വിദ്യ, ബാക്ക്-ഓഫീസ് മേഖല നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വര്‍ധിച്ച് 191 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് ( നാസ്‌കോം) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതി 147 ബില്യണ്‍ ഡോളറിലെത്തുമാണ് വിലയിരുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 2,05,000 തൊഴിലവസരങ്ങള്‍ ഈ മേഖല സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,85,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച സ്ഥാനത്താണിത്.

ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെക്കുറിച്ച് ഐടി മേഖല ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസമാണ് പുലര്‍ത്തുന്നതെന്നും നാസ്‌കോം റിപ്പോര്‍ട്ട് പറയുന്നു. പുലര്‍ത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 7 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നല്‍കുന്ന ഏതൊരു വ്യവസായവും ശക്തമായ നിലയിലുള്ളതായാണ് കണക്കാക്കുന്നതെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് പറഞ്ഞു. ഈ വളര്‍ച്ചാ നിരക്ക് സ്ഥിരത പ്രാപിക്കുകയാണോ എന്ന് പറയാനാവില്ല, പക്ഷേ ലോക സമ്പദ്‌വ്യവസ്ഥ ഏകദേശം 3 ശതമാനം വളര്‍ച്ച കൈവരിക്കുമ്പോള്‍ ഇത് നല്ല വളര്‍ച്ചയാണ്, ‘ഘോഷ് പറഞ്ഞു.

പുതിയ വരുമാനത്തിന്റെ ഇനത്തില്‍ ഐടി വ്യവസായം ഈ സാമ്പത്തിക വര്‍ഷത്തില്‍ 14 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തതായി നാസ്‌കോം സീനിയര്‍ വൈസ് പ്രസിഡന്റ് സംഗീത ഗുപ്ത പറഞ്ഞു. ഇത് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മുതല്‍, നാസ്‌കോം സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വാര്‍ഷിക വളര്‍ച്ചാ പ്രവചനം നല്‍കുന്നത് നിര്‍ത്തലാക്കി. പകരം, സാങ്കേതികവിദ്യയ്ക്കായി ചെലവഴിക്കുന്നതിനുള്ള ആത്മവിശ്വാസത്തെക്കുറിച്ച് ആഗോളതലത്തിലെ സിഇഒമാര്‍ക്കിടയില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നു. ഏറ്റവും പുതിയ സര്‍വേ പ്രകാരം, 57% സിഇഒമാരും 2020-21 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 2019-20 ലേതിനു സമാനമോ അതിനേക്കാള്‍ മികച്ചതോ ആയിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു.

Comments

comments

Categories: Business & Economy