ഒപ്പോയുടെ ഇന്ത്യാ ഓപ്പറേഷന്‍സ് തലവനായി എല്‍വിസ് ഷൗ

ഒപ്പോയുടെ ഇന്ത്യാ ഓപ്പറേഷന്‍സ് തലവനായി എല്‍വിസ് ഷൗ

ന്യൂഡെല്‍ഹി: എല്‍വിസ് ഷൗവിനെ തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ പ്രസിഡന്റായി നിയമിച്ചതായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ അറിയിച്ചു. തന്റെ പുതിയ റോളില്‍, ഷൗ കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് തന്ത്രത്തിന് നേതൃത്വം നല്‍കും.

‘എല്‍വിസ് ഒപ്പോ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലെ അദ്ദേഹത്തിന്റെ അനുഭവം, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ഇന്ത്യയ്ക്കായുള്ള വളര്‍ച്ചാ തന്ത്രത്തെ നയിക്കുന്നതിനും ഏറ്റവും അനുയോജ്യമായ വ്യക്തിയായി അദ്ദേഹത്തെ മാറ്റുന്നു,’ കമ്പനിയുടെ ഗ്ലോബല്‍ സെയ്ല്‍സ് വൈസ് പ്രസിഡന്റ് ചാള്‍സ് വോംഗ് പ്രസ്താവനയില്‍ പറഞ്ഞു. വോംഗിനാണ് ഷൗ റിപ്പോര്‍ട്ട് നല്‍കേണ്ടത്.

ഇന്ത്യന്‍ മൊബീല്‍ വിപണി ഗണ്യമായി വളരുകയാണെന്നും പുതിയ ഉല്‍പ്പന്നങ്ങളുമായി മികച്ച ഉപയോക്തൃ അനുഭവം നല്‍കിക്കൊണ്ട് രാജ്യത്ത് ബ്രാന്‍ഡ് സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഷൗ പറഞ്ഞു. ഒപ്പോയില്‍ 11 വര്‍ഷത്തിലേറെയായി വിവിധ തലങ്ങളില്‍ ഷൗ പ്രവര്‍ത്തിക്കുന്നുണ്ട്. 2013 മുതല്‍ കമ്പനി ആരംഭിച്ച ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള വിപുലീകരണത്തില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.

Comments

comments

Categories: Business & Economy