ഭക്ഷണം പാഴാക്കുന്ന അമേരിക്ക

ഭക്ഷണം പാഴാക്കുന്ന അമേരിക്ക

യുഎസ് ജനത എത്രമാത്രം ഭക്ഷണം പാഴാക്കുന്നു എന്നതിനെക്കുറിച്ച് വര്‍ഷങ്ങളായി ഗവേഷകര്‍ പഠിക്കുന്നു. വലിയ തോതില്‍ മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തള്ളുന്നവരെന്നാണ് കണ്ടെത്തലുകള്‍. ഈ മാലിന്യത്തിന് വ്യക്തമായ സാമ്പത്തിക പ്രത്യാഘാതമുണ്ട്, ഇത് ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നു. മുമ്പത്തെ പഠനങ്ങള്‍ യുഎസിന്റെ മാലിന്യശേഖരത്തില്‍ ഭക്ഷണത്തിന്റെ അളവ് 30-40% ആണെന്ന് കണ്ടെത്തി.

ഇത് 160 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടാക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍ വിശാലമായതും കാലികവുമായ ഡാറ്റയുടെ അഭാവം മൂലം വീടുകളില്‍ നിന്നുള്ള ഭക്ഷണ മാലിന്യങ്ങള്‍ കണക്കാക്കാന്‍ ഗവേഷകര്‍ പാടുപെട്ടു. എന്നിരുന്നാലും, പുതിയ ഗവേഷണങ്ങള്‍ ഇതിന് ഉത്തരം കണ്ടെത്തിരിക്കുന്നു. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സ്, സോഷ്യോളജി, എജ്യുക്കേഷന്‍ വിഭാഗത്തില്‍ നിന്നുള്ള പ്രൊഫസര്‍ എഡ്വേര്‍ഡ് ജെയ്നിക്കും ഗവേഷണവിദ്യാര്‍ത്ഥി യാങ് യുവും ഉല്‍പാദന സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു രീതി ഉപയോഗിച്ചു കണ്ടെത്തിയത് വീട്ടുകാര്‍ വാങ്ങുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പാഴാക്കുന്നുവെന്നാണ്. ഓരോ വര്‍ഷവും യുഎസിന് 240 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്നതോടൊപ്പം, ഈ മാലിന്യങ്ങള്‍ ഓരോ കുടുംബത്തിനും 1,866 ഡോളര്‍ വാര്‍ഷിക ചെലവില്‍ എത്തിക്കുന്നു. കൂടാതെ, മാലിന്യം കൂമ്പാരമാക്കുന്നതിനും ആരോഗ്യം, ഭക്ഷ്യ ഉല്‍പാദനം, പരിസ്ഥിതി എന്നിവയെ ബാധിക്കുന്നതിനും ഇടയാക്കുകയും ചെയ്യുന്നു. യുഎസില്‍ പങ്കെടുക്കുന്ന 4,000 വീടുകളില്‍ നിന്ന് ശേഖരിച്ച വിവിരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. ശരാശരി യു.എസ്. പൗരന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ 31.9% വീടുകളില്‍ പാഴാക്കുന്നു. കൂടുതല്‍ ഭക്ഷ്യ മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് അംഗങ്ങള്‍ കൂടുതല്‍ ഉള്ള ആരോഗ്യകരമായ ഭക്ഷണക്രമവും ഉയര്‍ന്ന വരുമാനവും ഉള്ള വീട്ടുകാരായിരുന്നു.

Comments

comments

Categories: Health
Tags: Wasting food