ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ നിരക്ക് കുറഞ്ഞ മോഡല്‍ നിര്‍ത്തിയേക്കും

ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ നിരക്ക് കുറഞ്ഞ മോഡല്‍ നിര്‍ത്തിയേക്കും

5000 രൂപയില്‍ താഴെ വിലയുള്ളവയുടെ വില്‍പ്പനയില്‍ 2019ല്‍ 45% കുറവ്

ന്യൂഡെല്‍ഹി: വന്‍കിട ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ 5000 രൂപ റേഞ്ചിലുള്ള മോഡലുകള്‍ പുറത്തിറക്കുന്നത് ഈ വര്‍ഷത്തോടെ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. വിതരണ ചെലവ് കൂടുന്നതും ഡിമാന്‍ഡ് കുറയുന്നതും കാരണം പ്രവേശന നിര ചുരുങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ ഈ നിരയില്‍ നിന്നും പിന്തിരിയാന്‍ നീക്കമിടുന്നതെന്ന് മേഖലയിലെ എക്‌സിക്യൂട്ടിവുകളും വിശകലന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

5000 രൂപയ്ക്ക് താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 45 ശതമാനത്തോളം കുറവുണ്ടായി. 2018ല്‍ ഈ നിരയില്‍ 25 ശതമാനം കുറവാണുണ്ടായതെന്ന് വിപണി ഗവേഷകരായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തം നിരയില്‍ ഈ വര്‍ഷം പൊതുവെ ഇടിവുണ്ടായ സാഹചര്യത്തില്‍ 5000 രൂപ റേഞ്ചിലുള്ള നിരയില്‍ ഇടിവ് ഉയരാനാണ് സാധ്യത. സ്മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യയിലെ ശരാശരി വില്‍പ്പന നിരക്ക് നടപ്പുവര്‍ഷം 170 ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് കഴിഞ്ഞ വര്‍ഷം 160ഡോളറും 2018ല്‍ 159 ഡോളറുമായിരുന്നതായി ഐഡിസ് ഡാറ്റ ചൂണ്ടിക്കാട്ടുന്നു.

5000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയ അവസാന ബ്രാന്‍ഡായ ഷഓമിയും ഉയര്‍ന്ന നിരക്കിലുള്ള വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ നീക്കമിടുകയാണെന്ന് കൗണ്ടര്‍പോയിന്റ് ടെക്‌നോളജി ഗവേഷക ഡയറക്റ്ററായ നീല്‍ ഷാ വ്യക്തമാക്കി. പ്രവേശന നിരയില്‍ 40 ശതമാനം വിപണി പങ്കാളിത്തം ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കാണ്. ഇന്ത്യന്‍ ബ്രാന്‍ഡുകളായ ലാവ, മൈക്രോമാക്‌സ് എന്നിവരുടെ സംയുക്ത പങ്കാളിത്തം രണ്ട് ശതമാനത്തിലും താഴെയാണുള്ളത്.

Comments

comments

Categories: FK News
Tags: handset

Related Articles