മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ഹീറോ ഇലക്ട്രിക്കുമായി സഹകരിക്കുന്നു

മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ഹീറോ ഇലക്ട്രിക്കുമായി സഹകരിക്കുന്നു
  • ഇലക്ട്രിക് വാഹന വിഭാഗത്തില്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ ആദ്യ കൂട്ടുകെട്ട്
  • ഇരുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7-10ശതമാനം ഫിനാന്‍സ്

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത സ്ഥാപനമായ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് (എംസിഎസ്എല്‍), ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയിലെ പ്രമുഖരായ ഹീറോ ഇക്കോ ഗ്രൂപ്പിന്റെ ഭാഗമായ ഹീറോ ഇലക്ട്രിക്കുമായി ധാരണാപത്രം ഒപ്പിട്ടു. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ഹീറോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ധനകാര്യ പങ്കാളിയായി മാറും. കൂടാതെ ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഹീറോ ഇലക്ട്രിക്, എംസിഎസ്എല്‍ എന്നിവ സംയുക്തമായി ഏറ്റെടുക്കും.

ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഞങ്ങളുടെ ആദ്യപങ്കാളിത്തത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഹീറോ ഇലക്ട്രിക്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ഇരുചക്രവാഹനങ്ങളുടെ വ്യാപനം വന്‍തോതിലുള്ള ഇന്ത്യയില്‍, വൃത്തിയുള്ളതും സുസ്ഥിരവുമായ മൊബിലിറ്റി പരിഹാരങ്ങള്‍ തീര്‍ച്ചയായും ഓട്ടോമോട്ടീവ് വിഭാഗത്തെ ശക്തിപ്പെടുത്തും-പുതിയ പങ്കാളത്തത്തെകുറിച്ച് മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോര്‍ജ്ജ് മുത്തൂറ്റ് അഭിപ്രായപ്പെട്ടു.

പുതിയ ഇന്ത്യയ്ക്ക് അനുയോജ്യമായ രീതിയില്‍ ധനസഹായം ലഭ്യമാക്കുന്നതിനുള്ള തടസ്സം കുറയ്ക്കുകയാണ് ലക്ഷ്യം. ഗ്രൂപ്പിന്റെ സുസ്ഥിര വളര്‍ച്ചാ സംരംഭങ്ങള്‍ക്കും ശുദ്ധമായ ഊര്‍ജ്ജ പ്രോത്സാഹനത്തിനും അനുസൃതമായാണ് പങ്കാളിത്തം-മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മധു അലക്‌സിയോസ് പറഞ്ഞു.

മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ട്, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഇത് സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന് ശക്തമായ ഒരു ശൃംഖലയുണ്ട്, പ്രത്യേകിച്ചും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്ത്-ഹീറോ ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സോഹിന്ദര്‍ ഗില്‍ പറഞ്ഞു

Comments

comments

Categories: Business & Economy