സംവരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല

സംവരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല

ന്യൂഡെല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, ദലിതര്‍ എന്നിവര്‍ക്കുള്ള സംവരണം അവസാനിപ്പിക്കാന്‍ തങ്ങളുടെ പാര്‍ട്ടി ഒരിക്കലും സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം സംവരണത്തിന് എതിരാണ്.

പിന്നോക്ക വിഭാഗക്കാരായ പട്ടികജാതി ,പട്ടികവര്‍ഗക്കാര്‍ പുരോഗമിക്കണമെന്ന് അവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അവര്‍ ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ക്കുകയാണ്, ”രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംവരണം അവസാനിപ്പിക്കാന്‍ ബിജെപിയും ആര്‍എസുംഎസും എത്ര സ്വപ്‌നം കണ്ടാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനക്കയറ്റസംവരണം മൗലികാവകാശമല്ലെന്നും നിയമനങ്ങളില്‍ സംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്നും കഴിഞ്ഞദിവസം സുപ്രീംകോടതി വിധിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

Comments

comments

Categories: Politics

Related Articles