സേനകളുടെ നവീകരണവും അഞ്ച് ട്രില്യണ്‍ ഡോളര്‍ സ്വപ്‌നവും

സേനകളുടെ നവീകരണവും അഞ്ച് ട്രില്യണ്‍ ഡോളര്‍ സ്വപ്‌നവും

തുക കണ്ടെത്തുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം

പ്രതിരോധത്തിനുള്ള വിഹിതത്തില്‍ സമീപഭാവിയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് 2020-21ലെ ദേശീയ ബജറ്റ് നല്‍കുന്ന സൂചന. ഇവിടെ ഇന്ത്യയിലെ സാമ്പത്തികമാന്ദ്യത്തെ മറികടക്കാനുള്ള വഴികളാണ് സര്‍ക്കാര്‍ തേടുന്നത്. ഒപ്പം നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുന്നതിനുള്ള ശ്രമങ്ങളും. ചുരുക്കത്തില്‍ പ്രതിരോധ മേഖലയിലേക്ക് കൂടുതല്‍ പണം നിക്ഷേപിക്കുന്നതിന്, ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുന്നതിനായി സേനകള്‍ കാത്തിരിക്കേണ്ടിവരും. ഇത് നിലവിലെ വിഹിത നിരക്കില്‍ (ജിഡിപിയുടെ ഒരു ശതമാനമെന്ന നിലയില്‍) പ്രതിരോധ ബജറ്റിനെ ഇരട്ടിയാക്കും. ഈ കാലതാമസം അത് ദേശീയ സുരക്ഷയില്‍ ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാനിടയുണ്ട്.

ദേശീയ സുരക്ഷയാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ ആവര്‍ത്തിച്ചിരുന്നു. പ്രതിരോധത്തിനുള്ള വിഹിതം 3.19 ലക്ഷം കോടിയില്‍ നിന്ന് 3.36 ലക്ഷം കോടി രൂപയായാണ് ബജറ്റില്‍ ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് 5.8 ശതമാനം വര്‍ധന. 2019-2020ലെ പുതുക്കിയ എസ്റ്റിമേറ്റിനെ അപേക്ഷിച്ച് 1.9 ശതമാനം മാത്രാണ് വര്‍ധനവ്. സായുധ സേനയുടെ നവീകരണത്തിനായുള്ള മൂലധന വിഹിതം 2019-20ല്‍ 1.03 ലക്ഷം കോടിയില്‍ നിന്ന് 9.9 ശതമാനം വര്‍ധിച്ച് 2020-21ല്‍ 1.14 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ഇത് പുതുക്കിയ എസ്റ്റിമേറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 3 ശതമാനം വര്‍ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്.

റവന്യൂ ബജറ്റ് എസ്റ്റിമേറ്റ് കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റായ 2.02 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.09 ലക്ഷം കോടി രൂപയാണ്. പെന്‍ഷനുകള്‍ക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് 18.75 ശതമാനം ഉയര്‍ന്നു – 1.12 ലക്ഷം കോടിയില്‍ നിന്ന് 1.33 ലക്ഷം കോടി രൂപയായി. പെന്‍ഷനുകള്‍ ഉള്‍പ്പെടെ മൊത്തം പ്രതിരോധ ബജറ്റ് 4.71 ലക്ഷം കോടി രൂപയാണ്. ഇത് ഇന്ത്യയുടെ വാര്‍ഷിക ബജറ്റിന്റെ 15.4 ശതമാനമാണ്. സായുധ സേനയുടെ ആസൂത്രിതമായ നവീകരണത്തിനായി പ്രതിരോധ ബജറ്റിനെ ജിഡിപിയുടെ 3-4 ശതമാനം നിരക്കിലെങ്കിലും ഇന്ത്യ ഉയര്‍ത്തേണ്ടതുണ്ട്.

ഇങ്ങനെ പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ പുതിയ പ്രതിരോധ ബജറ്റ് നിരാശയുടെ മറ്റൊരു വര്‍ഷമാണോ സമ്മാനിച്ചിരിക്കുന്നതെന്ന് ചോദ്യം ഉയരുന്നു. ഈ വിഷയത്തില്‍ പ്രതിരോധവൃത്തങ്ങളിലും പുറത്തും ഒരു ഗൗരവതരമായ ചര്‍ച്ചകള്‍ അരങ്ങേറുന്നുമുണ്ട്. മൂന്നുസേനകളുടേയും ആധുനീകവല്‍ക്കരണം സ്വപ്‌നം കാണുന്ന സര്‍ക്കാരിന് ഈ മേഖലയില്‍ വകയിരുത്തുന്ന തുക അപര്യാപ്തമാണെന്ന കാര്യത്തില്‍ ബോധ്യമുണ്ടാകണം. വളരെ ആവശ്യമുള്ള സൈനിക നവീകരണത്തില്‍മാത്രം നിക്ഷേപം നടത്തുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ ഇവിടെ കണക്കിലെടുത്തതെന്ന് തോന്നുന്നു. പുതിയ വെല്ലുവിളികള്‍ ഉണ്ടായാല്‍ അതിനായി പ്രത്യേകം പണം കണ്ടെത്തേണ്ടിവരും എന്ന് ചുരുക്കം. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇന്ത്യയുടെ ഭാവി പദ്ധതികളുടെ വേഗതയും ഇത് കുറയ്ക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ആഗോള ശക്തിയാകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തിക്കൊണ്ടുപോകുന്നതിന് ഈ തുക മതിയാകില്ല എന്നുസാരം.

പ്രതിരോധമേഖലയിലേക്ക് കൂടുതല്‍ പണം ഒഴുകുന്നതിനായി ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുന്നതിനായി കാത്തിരിക്കുകയല്ല വേണ്ടത്. മറിച്ച് പ്രതിരോധ ബജറ്റ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി ദേശീയ സുരക്ഷയോടുള്ള നമ്മുടെ സമീപനം അവലോകനം ചെയ്യുക എന്നതാണ് യുക്തിസഹമായ വഴി. മോദി സര്‍ക്കാര്‍ കുറച്ച് കടുത്ത തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍, ഇത് നന്നായി നേടാനാകും.

ഇന്ത്യ ഒരു ആണവശക്തിയാണ്. അതിനാല്‍ നേരിടുന്ന ഭീഷണികളെ ൃതരംതിക്കാനുമാവും. നിലവിലുള്ള സാഹചര്യത്തില്‍ അസ്തിത്വപരമായ ഭീഷണി സാധ്യതയുള്ള ചിലരില്‍നിന്ന് ഉണ്ടാകില്ല. പാക്കിസ്ഥാനും ഇത് ബാധകമാണ്. ഇന്ത്യയുടെ പരമ്പരാഗത പ്രതിരോധം 13 ലക്ഷം സായുധ സേനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉയര്‍ന്ന മനുഷ്യശക്തിയും ഗുണനിലവാരവും ആണ് ഇവിടെ മുന്‍തൂക്കം നല്‍കുന്നത്. സായുധ സേനയുടെ മൂന്നില്‍ രണ്ട് ഭാഗവും ശരാശരി സാങ്കേതികവിദ്യയും മൂന്നിലൊന്ന് ഇടത്തരം സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതായാണ് കരുതുന്നത്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മേല്‍ക്കൈ ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ കുറഞ്ഞുവരാം. അതേസമയം ചൈനയുടെ വളര്‍ച്ച ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. അപ്പോള്‍ പരമ്പരാഗത യുദ്ധങ്ങളില്‍ പാക്കിസ്ഥാനെ പൂര്‍ണമായും പരാജയപ്പെടുത്താനും ചൈനയെ മുരടിപ്പിക്കാനും കഴിയുന്ന സൈനികതന്ത്രം ഇവിടെയുണ്ടാകണം. അതിനായി സേനയെ നവീകരിക്കേണ്ടത് അനിവാര്യമാണ്. ആണവ പ്രതിരോധത്തിന്റെ സ്വാധീനവും പ്രതിരോധമേഖലയിലേക്ക് ക്വാണ്ടം സാങ്കേതികവിദ്യയുടെ കടന്നുവരവും മനസിലാക്കുന്നതില്‍ നമ്മുടെ സര്‍ക്കാരും സൈന്യവും പരാജയപ്പെട്ടു എന്നു പറയേണ്ടിവരും.

നിര്‍ണായക പരമ്പരാഗത യുദ്ധങ്ങള്‍ കടന്നുപോയിക്കഴിഞ്ഞു. ഇനി ഭാവിയിലെ യുദ്ധങ്ങള്‍ ലക്ഷ്യം, സമയം, സേനാബലം, ഭൂമിശാസ്ത്രപരമായ മേഖല എന്നിവയില്‍ പരിമിതപ്പെടുത്തും. ഉയര്‍ന്ന നിലവാരമുള്ള സൈനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു മാനസിക പരാജയം വരുത്തുക എന്നതാണ് ലക്ഷ്യം. 2019 ബാലകോട്ട് വ്യോമാക്രമണവും പിറ്റേന്ന് 20 മിനിറ്റ് നീണ്ടുനിന്ന വ്യോമാക്രമണവും മികച്ച ഉദാഹരണങ്ങളാണ്. സംഘര്‍ഷം അവസാനിച്ചത് ഒരു മുരടിപ്പിലായിരുന്നു. ഉദ്ദേശ്യം ശരിയായിരുന്നു, പക്ഷേ നിര്‍ണായകമായ സാങ്കേതിക വശങ്ങള്‍ ഇവിടെ കുറവായിരുന്നു, അല്ലെങ്കില്‍ ഉപയോഗിച്ചില്ല.

സാധ്യതയുള്ള ഭീഷണികള്‍ വിലയിരുത്തുന്നതിനും സാമ്പത്തികമായി ബാക്കപ്പ് ചെയ്യാന്‍ കഴിയുന്ന പ്രായോഗിക ദേശീയ സുരക്ഷാ തന്ത്രം ആവിഷ്‌കരിക്കുന്നതിനും മോദി സര്‍ക്കാര്‍ അവലോകനം നടത്തണം. സായുധ സേനയുടെ വിശാലമായ ശക്തി ഘടന അഭികാമ്യമായ ഗുണനിലവാരത്തോടെ സര്‍ക്കാര്‍ നിലനില്‍ത്തണം. നിലവിലെ സേനയുടെ വലുപ്പം നിരീക്ഷിച്ച ശേഷം, കുറഞ്ഞത് മൂന്നിലൊന്നെങ്കിലും അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്നു എന്ന് ഉറപ്പാക്കണം. പ്രത്യേകിച്ച് വ്യോമസേനയും നാവികസേനയും. ബാക്കിയുള്ള മൂന്നില്‍ രണ്ടുവിഭാഗത്തിലും ഇടത്തരം സാങ്കേതിക വിദ്യകളും ഉറപ്പാക്കണം. പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍മേല്‍നോട്ടത്തില്‍ത്തന്നെ ലഭ്യമാക്കണം. അവ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയും വേണം.

2020 ലെ ബജറ്റിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് പറയാനുള്ളത് ഇതാണ്: ”ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പുതിയ ദശകത്തിന്റെ ആദ്യ ബജറ്റ് പുതിയതും ആത്മവിശ്വാസമുള്ളതുമായ ഇന്ത്യയുടെ രൂപരേഖ നല്‍കുന്നു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ ആരോഗ്യകരവും സമ്പന്നവുമാക്കുന്ന ഒരു വാഗ്ദാനവും സജീവവും പുരോഗമനപരവുമായ ബജറ്റാണ് ഇത്. ”താന്‍ എന്താണ് പ്രതീക്ഷിച്ചതെന്നും എന്താണ് അനുവദിച്ചതെന്നും ഉണ്ടായിരിക്കുന്ന വിടവ് നികത്താന്‍ അദ്ദേഹം എന്താണ് പദ്ധതിയിട്ടിട്ടുള്ളതെന്നും അദ്ദേഹം പരാമര്‍ശിച്ചില്ല.

മറുവശം പരിശോധിച്ചാല്‍ സാമ്പത്തിക വശങ്ങളില്‍ മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഉണര്‍ന്നിരിക്കുന്നു എന്നു പറയേണ്ടിവരും. പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷയ്ക്കുമായി മതിയായതും സുരക്ഷിതവുമായ ഫണ്ടുകള്‍ അനുവദിച്ചതായി സര്‍ക്കാരിന് അവകാശപ്പെടാം. ഇതുസംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് 2019 ജൂലൈയില്‍ മന്ത്രിസഭ ധനകാര്യ കമ്മീഷന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു.

പ്രതിരോധ മന്ത്രാലയം 2025 വരെയുള്ള ഫണ്ട് പ്രൊജക്ഷന്‍ ധനകാര്യ കമ്മീഷന് നല്‍കിയിട്ടുണ്ട്. ഇതില്‍ മൂലധന വിഹിതം വര്‍ധിപ്പിക്കാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പ്രതിരോധ സെസ്, നികുതി രഹിത പ്രതിരോധ ബോണ്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. നേരിട്ടുള്ള നികുതിയുടെ ഒരു ശതമാനം സെസ് പ്രതിരോധത്തിനുള്ള മൂലധന വിഹിതം ഇരട്ടിയാക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഇപ്പോഴത്തെ ഊര്‍ജ്ജം ഭീഷണികളെ നേരിടാനുള്ള ശേഷി സൃഷ്ടിക്കുന്നതിനേക്കാള്‍ അവ ഉയര്‍ത്തിക്കാട്ടുന്നതിനാണ്. രണ്ടാമത്തേതിന് കടുത്ത തീരുമാനങ്ങള്‍ ആവശ്യമാണ്. പക്ഷേ അവ രണ്ടും പരസ്പരം അകന്നുപോകുകയാണ്.

Categories: Top Stories