സാധാരണക്കാരന് ഇരുട്ടടി

സാധാരണക്കാരന് ഇരുട്ടടി

സാധാരണക്കാരന് ഇരുട്ടടി

കേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ച്, നികുതിഭാരം സാധാരണക്കാരന്റെ തലയില്‍ കെട്ടി വെക്കുന്ന ബജറ്റാണിത്. മോട്ടോര്‍ സൈക്കിള്‍, ഓട്ടോ റിക്ഷ മുതല്‍ സാധാരണക്കാരന്റെ വാഹനങ്ങള്‍ക്കെല്ലാം നികുതി വര്‍ധിപ്പിച്ചു. വസ്തു ഇടപാടുകള്‍ക്കുള്ള രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടിയതിനൊപ്പം ന്യായവിലയും 10% വര്‍ധിപ്പിച്ചതോടെ സാധാരണക്കാരന് വസ്തു വാങ്ങുക എന്നത് അപ്രാപ്യമായി തീരും. സംസ്ഥാനത്ത് വീണ്ടും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വഴിയൊരുക്കുകയാണ് തോമസ് ഐസക്ക്.

-ഷിബു ബേബി ജോണ്‍, മുന്‍മന്ത്രി

പ്രതീക്ഷ നല്‍കുന്ന ബജറ്റ്

സാമ്പത്തിക പ്രതിസന്ധി ഒരു യാഥാര്‍ത്ഥ്യമായി തന്നെ നിലനില്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാന ബജറ്റ് പൊതുവെ പ്രതീക്ഷ നല്‍കുന്നു. വ്യാവസായികരംഗത്ത് നിന്നും ഏറെക്കാലത്തിന് ശേഷം പോസിറ്റീവായ വാര്‍ത്തകള്‍ വരുന്നുണ്ട്. കിഫ്ബി വഴി 20,000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം നടക്കും. പശ്ചാത്തലവികസനം നടക്കുന്നതോടുകൂടി കൂടുതല്‍ സംരംഭകരെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.

-ഡോ. കെ എന്‍ ഹരിലാല്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം

ഇത് കിഫ്ബി ബജറ്റ്

ബജറ്റിലെ വികസന പരിപാടികള്‍ക്ക് പുറമെ കിഫ്ബിയിലെ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ബജറ്റ് ഒരു കിഫ്ബി ബജറ്റായി മാറിയിരിക്കുന്നു എന്നതാണ് ഇതിലെ ന്യൂനത. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ധനപ്രതിസന്ധിയ്ക്കും സാമ്പത്തിക മാന്ദ്യത്തിനും കാര്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഈ ബജറ്റിന് കഴിഞ്ഞിട്ടില്ല. ചെലവ് ചുരുക്കാനും അനാവശ്യ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും തയ്യാറായത് സ്വാഗതാര്‍ഹമാണ്.

-ഡോ. ബി എ പ്രകാശ്, മുന്‍ചെയര്‍മാന്‍, എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി

Categories: FK News
Tags: State Budget