സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

കേന്ദ്രാവിഷ്‌കൃത പദ്ധതികളടക്കം 1,053 കോടി രൂപയാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ അടങ്കല്‍. നിര്‍ഭയ ഹോമുകളുടെ പരിപാലനത്തിനുള്ള സഹായം 10 കോടി രൂപയായി ഉയര്‍ത്തി. കെട്ടിട സൗകര്യങ്ങളും കുട്ടികളുമില്ലാത്ത അങ്കണവാടികളെ സംയോജിപ്പിച്ച് പകല്‍ മുഴുവന്‍ പ്രവര്‍ത്തിക്കു മാതൃകാ ക്രേന്ദങ്ങളാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളില്‍ യാ്രതക്കാരികള്‍ക്ക് സുരക്ഷിത മുറികള്‍ ഒരുക്കും. തെരെഞ്ഞടുക്കപ്പെട്ട അങ്കണവാടികളില്‍ പ്രത്യേക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി സൗകര്യമൊരുക്കും. സ്മാര്‍ട്ട് അങ്കണവാടി പദ്ധതി തുടരാനും തീരുമാനിച്ചു. സ്്രതീകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിപണനത്തിനായി ജന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം ആരംഭിക്കും.

Categories: FK News, Slider