എസ്ബിഐ ഭവന വായ്പാ നിരക്കുകള്‍ വീണ്ടും കുറച്ചു

എസ്ബിഐ ഭവന വായ്പാ നിരക്കുകള്‍ വീണ്ടും കുറച്ചു

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിനു പിന്നാലെ , ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ തങ്ങളുടെ വായ്പാ നിരക്കുകള്‍ വെട്ടിക്കുറച്ചു. ഭവന, വാഹന വായ്പകളില്‍ മാറ്റം വന്നിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്കുന്ന നല്‍കുന്ന പലിശ നിരക്കുകളും കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഫെബ്രുവരി 10 മുതല്‍ പ്രാബല്യത്തില്‍ വരും.

എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ എംസിഎല്‍ആരില്‍ 5 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തുന്നതായാണ് എസ്ബിഐ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ പ്രതിവര്‍ഷം 7.90 ശതമാനത്തില്‍ നിന്ന് 7.85 ശതമാനമായി കുറയും. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ എംസിഎല്‍ആറില്‍ തുടര്‍ച്ചയായി ഒന്‍പതാമത്തെ വെട്ടിക്കുറയ്ക്കലാണ് ഇത്.

എംസിഎല്‍ആറിന്റെ അടുത്ത അവലോകനത്തില്‍ സമീപകാല റിസര്‍വ് ബാങ്ക് നയ നടപടികളുടെ സ്വാധീനവും നിക്ഷേപ നിരക്കിന്റെ കുറവും പ്രതിഫലിക്കുമെന്ന് എസ്ബിഐ പറഞ്ഞതിനാല്‍ ഭവനവായ്പ നിരക്ക് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച നയ അവലോകനത്തില്‍, റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി, എന്നാല്‍ വായ്പ വര്‍ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ പ്രഖ്യാപിച്ചു. സ്ഥിര നിക്ഷേപങ്ങളുടെ നിരക്കില്‍ 10-50 ബേസിസ് പോയ്ന്റുകളുടെ വര്‍ധനയാണ് എസ്ബി ഐ പ്രഖ്യാപിച്ചിട്ടുള്ളത്.

Comments

comments

Categories: FK News