കൊറോണ വൈറസ് തടയാന്‍ നിര്‍മ്മിതബുദ്ധി

കൊറോണ വൈറസ് തടയാന്‍ നിര്‍മ്മിതബുദ്ധി

ആഗോളഭീഷണിയായി മാറിയ കൊറോണ വൈറസ് പടരുന്നത് തടയാന്‍ ചൈന നിര്‍മ്മിതബുദ്ധിയെ ആശ്രയിക്കുന്നു. നേരിട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ നിര്‍മ്മതിബുദ്ധി അധിഷ്ടിത സങ്കേതങ്ങളാല്‍ പൗരന്മാരില്‍ എത്തിക്കുകയാണ്. ഇതിലൂടെ രോഗം പകരുന്നത് വിലയ അളവില്‍ ഒഴിവാക്കാനും ഭീതിയില്ലാതെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമാകും. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കിഴക്കന്‍ ചൈനയിലെ ഫുജിയന്‍ പ്രവിശ്യയിലെ കാങ്ഷാന്‍ ജില്ലയിലെ നിരവധി പൗരന്മാര്‍ക്ക് നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചു.

കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുകളുമായി നിങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടോ, നിങ്ങള്‍ക്ക് ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുണ്ടോ എന്നീ കാര്യങ്ങളാണ് ചോദ്യങ്ങളുടെ ഉള്ളടക്കം. ഫോണ്‍ വിളിക്കുന്നത് റോബോട്ടുകളാണ്. ചൈനയുടെ ടെക് ഭീമനായ ബൈഡുവുമായി സഹകരിച്ച് പ്രാദേശിക സര്‍ക്കാര്‍ സ്ഥാപിച്ച ഇന്റലിജന്റ് കാങ്ഷാന്‍ പദ്ധതിയുടെ ഭാഗമാണിത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് തുടരുമ്പോള്‍, കൊറോണ വൈറസ് തടയാന്‍ സഹായിക്കുന്നതിനായാണ് പദ്ധതി അവതരിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്ലാറ്റ്‌ഫോം നിര്‍ദ്ദിഷ്ട ഗ്രൂപ്പുകളിലേക്ക് റോബോട്ട് ഫോണ്‍ വിളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യുന്നതിനും രൂപീകരിക്കുന്നതിനുമായി വിവരങ്ങള്‍ ശേഖരിക്കുമെന്നും കാങ്ഷാന്‍ ഇന്റലിജന്റ് സെന്റര്‍ ഡെപ്യൂട്ടി ലിന്‍ ഹുയി പറഞ്ഞു. റോബോട്ടുകള്‍ക്ക് മണിക്കൂറില്‍ 5,000 ഫോണ്‍ കോളുകള്‍ വിളിക്കാന്‍ കഴിയും, ഇത് രോഗനിരീക്ഷണത്തിനുള്ള കാര്യക്ഷമതയെ വളരെയധികം മെച്ചപ്പെടുത്തുന്നു. എഐ സഹായത്തോടെ, പൗരന്മാരുടെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകാനും സാധ്യതയുള്ള രോഗികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും കഴിയും. രണ്ട് ദിവസമായി പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയിട്ട്. 30,000 ത്തോളം കോളുകള്‍് വിളിച്ചിട്ടുണ്ടെന്നും ലിന്‍ പറഞ്ഞു. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യുമോണിയയെ തടയുന്നതിനും നിര്‍വീര്യമാക്കുന്നതിനും ഇതിനകം ചൈനീസ് മൊബൈല്‍ ഓപ്പറേറ്റര്‍മാരും സാങ്കേതിക സ്ഥാപനങ്ങളും ബിഗ്ഡാറ്റയുടെ സഹായം തേടിയിട്ടുണ്ട്.

Comments

comments

Categories: Health