മൊബീല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് 2-7 % വില കൂടും

മൊബീല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് 2-7 % വില കൂടും
  • ചാര്‍ജ്ജറിന്റെ നികുതി 15 ല്‍ നിന്നും 20% ആകും
  • മദര്‍ബോര്‍ഡിന്‍ മേലുള്ള നികുതി 10 ല്‍ നിന്നും 20% ആയി ഉയര്‍ന്നു

മുംബൈ: കസ്റ്റംസ് നികുതി വര്‍ധനയെ തുടര്‍ന്ന് മൊബീല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വില കൂടുമെന്ന് റിപ്പോര്‍ട്ട്. അവസാന പണിയും പൂര്‍ത്തിയാക്കി രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളിന്‍ മേലുള്ള നികുതി വര്‍ധിപ്പിക്കാന്‍ ഇക്കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. നികുതി വര്‍ധന വഴി മൊബീല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് രണ്ട് മുതല്‍ ഏഴ് ശതമാനം വരെ വില ഉയരുമെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ വിപണിയില്‍ പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന മൊബീല്‍ ഫോണുകള്‍ എണ്ണം കുറവാണെങ്കിലും മൊബീല്‍ ഫോണിന്റെ വിവിധ ഭാഗങ്ങള്‍ക്കുംഅനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നികുതി കൂടിയിരിക്കുന്നതിനാല്‍ ഹാന്‍ഡ്‌സെറ്റുകളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ബജറ്റിലെ നിര്‍ദേശം അനുസരിച്ച് ചാര്‍ജ്ജറിന്‍ മേലുളള നികുതി നിലവിലെ 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായാണ് ഉയരുക. മദര്‍ബോര്‍ഡ് അഥവാ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡിന്‍ മേലുള്ള നികുതി 10 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയരും. സമാന നിരക്കില്‍ മൊബീല്‍ ഹാന്‍ഡ്‌സെറ്റുകളുടെ വിവിധ ഘടകങ്ങള്‍ക്കും നികുതി വര്‍ധിച്ചിട്ടുണ്ട്.

നികുതി വര്‍ധനവ്, ഇറക്കുമതി ചെയ്യുന്ന ഫോണുകളില്‍ നാല് മുതല്‍ ഏഴ് ശതമാനം വരെ വില കൂടാന്‍ ഇടയാക്കുമെന്ന് ടെക്ആര്‍ക് റിസര്‍ച്ച് സ്ഥാപനത്തിലെ വിശകലന മേധാവി ഫൈസല്‍ കവൂസ അറിയിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം അഭ്യന്തര വിപണിയിലെ 97 ശതമാനം ഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നവയാണ്. അതിനാല്‍ വലിയ തോതില്‍ നിരക്ക് വര്‍ധനവ് ജനങ്ങളെ ബാധിക്കാനിടയില്ല. 40,000 രൂപയിലും അതില്‍ കൂടുതലും വിലയുള്ള ഫോണുകളാണ് സാധാരണഗതിയില്‍ രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. ആപ്പിളിന്റെ ഏതാനും മോഡലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രശസ്തമായ ഭൂരിഭാഗം ഫോണുകളും ഇപ്പോഴും കമ്പനി ഇറക്കുമതി ചെയ്യുകയാണ്.

Comments

comments

Categories: FK News