ബിഎസ് 6 ടാറ്റ ഹാരിയര്‍ ബുക്കിംഗ് ആരംഭിച്ചു

ബിഎസ് 6 ടാറ്റ ഹാരിയര്‍ ബുക്കിംഗ് ആരംഭിച്ചു

6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, പനോരമിക് സണ്‍റൂഫ് എന്നിവയോടെയാണ് പുതിയ ഹാരിയര്‍ വരുന്നത്

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. 30,000 രൂപയാണ് ബുക്കിംഗ് തുക. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, പനോരമിക് സണ്‍റൂഫ് എന്നിവയോടെയാണ് പുതിയ ഹാരിയര്‍ വരുന്നത്.

മുമ്പത്തേക്കാള്‍ കൂടുതല്‍ കരുത്തുറ്റവനാണ് പുതിയ ഹാരിയര്‍. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഇപ്പോള്‍ 168 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം) നല്‍കിയിരിക്കുന്നു. പുതുതായി കാലിപ്‌സോ റെഡ് നിറവും സ്റ്റൈലിഷ് പുറം കണ്ണാടികളും നല്‍കിയതോടെ ടാറ്റ ഹാരിയര്‍ മുമ്പത്തേക്കാള്‍ ആകര്‍ഷകമാണ്.

പുതുതായി എക്‌സ്ഇസഡ് പ്ലസ്/എക്‌സ്ഇസഡ്എ പ്ലസ് എന്നീ ടോപ് വേരിയന്റുകളിലും ടാറ്റ ഹാരിയര്‍ ലഭിക്കും. പനോരമിക് സണ്‍റൂഫ്, ആറ് വിധത്തില്‍ ക്രമീകരിക്കാവുന്ന പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ക്രമീകരിക്കാവുന്ന ലംബാര്‍ സപ്പോര്‍ട്ട്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, ഡുവല്‍ ടോണ്‍ ഡയമണ്ട് കട്ട് 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഈ വേരിയന്റുകളുടെ ഫീച്ചറുകളാണ്. എക്‌സ്എംഎ, എക്‌സ്ഇസഡ്എ, എക്‌സ്ഇസഡ്എ പ്ലസ് എന്നീ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ഹാരിയര്‍ ലഭിക്കും.

Comments

comments

Categories: Auto
Tags: Tata Harrier