ഒറ്റ ദിവസത്തില്‍ ടെസ്‌ല ഓഹരിവില 19.9% ഉയര്‍ന്ന് 786 ഡോളര്‍

ഒറ്റ ദിവസത്തില്‍ ടെസ്‌ല ഓഹരിവില 19.9% ഉയര്‍ന്ന് 786 ഡോളര്‍
  •  ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ്
  • ഇവി മേഖലയില്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സൂചന

ന്യൂയോര്‍ക്ക്: എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ലയുടെ ഓഹരികള്‍ ഒറ്റ ദിവസത്തില്‍ റെക്കോര്‍ഡ് നിലവാരത്തില്‍ ഉയര്‍ന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് കമ്പനിയുടെ ഓഹരിവില ഒറ്റ ദിവസത്തില്‍ 19.9 ശതമാനം വര്‍ധന നേടിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയില്‍ ടെസ്‌ല തരംഗമായി തീര്‍ന്നിരിക്കുകയാണ്. ഓഹരിവിലയിലും അടിക്കടി വര്‍ധനവുണ്ടാവുകയാണ്. കഴിഞ്ഞ ദിവസം വിപണി ഗവേഷകരായ ആര്‍ഗസ് റിസര്‍ച്ച് ടെസ് ല ഓഹരിവില 556 നിന്നും 808 ഡോളറാകുമെന്ന് പ്രവചനം നടത്തിയതോടെയാണ് ടെസ്‌ലയുടെ ഓഹരിവില മിന്നല്‍പ്പിണര്‍ പോലെ കുതിച്ചത്. 2013 മേയ് മാസത്തിനു ശേഷം ടെസ്‌ല കണ്ട ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസ വര്‍ധനവാണിത്. വാള്‌സ്ട്രീറ്റിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ടാണ് ടെസ്‌ലയുടെ നാലാംപാദ റിപ്പോര്‍ട്ട് കഴിഞ്ഞ കഴിഞ്ഞ വാരം പുറത്തു വന്നത്. ഇതും ഓഹരിവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. 2021 ഓടുകൂടി നിലവിലെ ഓഹരിവില ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം വ്യാപാരം തുടങ്ങിയപ്പോള്‍ 717 ഡോളര്‍ ആയിരുന്ന ഓഹരിവില 786.14 ഡോളറിലേക്ക് കുതിച്ചുയരുകയായിരുന്നു. നിലവില്‍ ടെസ്‌ലയുടെ വിപണി മൂലധനം 140 ബില്യണ്‍ ഡോളറാണ്.

ടെസ്‌ലയുടെ മോഡല്‍ എസ്, മോഡല്‍ എക്‌സ് എന്നിവ കമ്പനിയുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്. പുതിയ മോഡല്‍ 3 യ്ക്കും മികച്ച ഡിമാന്‍ഡാണുള്ളത്. ഉല്‍പ്പാദനത്തിന്‍ കഴിഞ്ഞ വര്‍ഷം നേരിട്ട കാലതാമസം ഈ വര്‍ഷം കമ്പനിക്ക് അതിജീവിക്കാനാകുമെന്നും ഇലക്ട്രിക് വാഹന മേഖലയില്‍ മികച്ച പ്രകടനം ഈ വര്‍ഷം ടെസ്‌ല കാഴ്ചവെക്കുമെന്നും ഗവേഷക റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. നടപ്പുവര്‍ഷം വാഹന വിതരണം അഞ്ച് ലക്ഷം കവിയുമെന്ന് കമ്പനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 1,12,000 വാഹനങ്ങള്‍ ആഗോളതലത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു. നാലാം പാദത്തില്‍ 92,550 മോഡല്‍ 3 വാഹനങ്ങളും മോഡല്‍ എസ്, എക്‌സ് നിരകളില്‍ 19450 വാഹനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.

Comments

comments

Categories: Top Stories
Tags: Tesla