എംജി ഇസഡ്എസ് പെട്രോള്‍ വേര്‍ഷന്‍ പുറത്തിറക്കും

എംജി ഇസഡ്എസ് പെട്രോള്‍ വേര്‍ഷന്‍ പുറത്തിറക്കും

2021 തുടക്കത്തിലായിരിക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്

ന്യൂഡെല്‍ഹി: ഇലക്ട്രിക് എയുവിയായ എംജി ഇസഡ്എസ് ഇവി ജനുവരി 23 നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനത്തിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2021 തുടക്കത്തിലായിരിക്കും എംജി ഇസഡ്എസ് പെട്രോള്‍ വേര്‍ഷന്‍ ഇന്ത്യയിലെത്തുന്നത്. അങ്ങനെയെങ്കില്‍ മോഡലിന്റെ ചെറുതായി പരിഷ്‌കരിച്ച വേര്‍ഷനായിരിക്കാം പെട്രോള്‍ എന്‍ജിന്‍ പതിപ്പായി പുറത്തിറക്കുന്നത്.

ആഗോള വിപണികളില്‍ വില്‍ക്കുന്നതുപോലെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ മിഡ്‌സൈസ് എസ്‌യുവിക്ക് കരുത്തേകും. ഈ മോട്ടോര്‍ 111 എച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 12.4 സെക്കന്‍ഡ് മതി.

ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാബിന്‍ നിലവാരം കുറേക്കൂടി ഉയര്‍ന്നതായിരിക്കും. കൂടുതല്‍ സ്‌പോര്‍ട്ടിയായ ഉള്‍ഭാഗം നല്‍കിയേക്കും. 16 ലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കാം.

1.0 ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയ്ന്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ എന്നീ ഓപ്ഷനുകളോടെ എംജി ഇസഡ്എസ് പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1.5 ലിറ്റര്‍ എന്‍ജിന്‍ 106 എച്ച്പി കരുത്തും 141 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്.

Comments

comments

Categories: Auto