മക്‌ഡൊണാള്‍ഡ്‌സിന് പുതിയ പങ്കാളി

മക്‌ഡൊണാള്‍ഡ്‌സിന് പുതിയ പങ്കാളി

അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് ശൃംഖലയയ മക്‌ഡൊണാള്‍ഡ്‌സ് സഞ്ജീവ് അഗര്‍വാളിനെ ഇന്ത്യയുടെ വടക്കു കിഴക്കന്‍ ബിസിനസിലെ പുതിയ പങ്കാളിയായി നിയമിച്ചു. മാസങ്ങള്‍ക്കു മുമ്പ് പ്രാദേശിക പങ്കാളിയായിരുന്ന വിക്രം ബക്ഷിയെ മാറ്റിയാണ് പുതിയ ലൈസന്‍സിയെ കമ്പനി നിയമിച്ചത്.

ഫുഡ്, ബിവറേജ്, ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ച പ്രാഗല്‍ഭ്യവും പരിചയസമ്പത്തുമുള്ള സഞ്ജീവിന്റെ സാന്നിധ്യം കമ്പനിയുടെ വടക്കു കിഴക്കന്‍ ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മക്‌ഡൊണാള്‍ഡ്‌സ് കമ്പനി വക്താവ് അറിയിച്ചു. എണ്ണ, വാതകം, ഹോസ്പിറ്റാലിറ്റി, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയുടെ ബിസിനസും മാര്‍ക്കറ്റിംഗും കൈകാര്യം ചെയ്യുന്ന എംഎം അഗര്‍വാള്‍ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപക പ്രൊമോട്ടര്‍മാരിലൊരാളുമാണ് സഞ്ജീവ്.

Comments

comments

Categories: FK News
Tags: McDonald's

Related Articles