നികുതി ഇളവ് ഇന്ത്യ ഇന്‍കിന് നേട്ടമോ?

നികുതി ഇളവ് ഇന്ത്യ ഇന്‍കിന് നേട്ടമോ?

ന്യൂഡെല്‍ഹി: നികുതി ഘടനയില്‍ കാര്യമായ മാറ്റമാണ് കമ്പനികളെ സംബന്ധിച്ചിടത്തോളം ബജറ്റിലെ പ്രധാന നേട്ടം. നവസംരംഭകര്‍ക്കും ഇത് ഗുണം ചെയ്യും. അഞ്ച് കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഓഡിറ്റിംഗ് വേണ്ടെന്നത് സ്വാഗതം ചെയ്യപ്പെട്ടു. നിലവിലുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പുതിയ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 15 ശതമാനമാണ്. ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കിയത് ഓഹരി വിപണിക്ക് ഗുണം ചെയ്യും. സര്‍ക്കാരിന് ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുമാനത്തിലുണ്ടാകും. 25,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്.

Comments

comments

Categories: FK News
Tags: India Inc, tax