കണ്ടക്റ്ററില്‍ നിന്നും ഐഎഎസ് പദവിയിലേക്ക് പ്രമോഷന്‍

കണ്ടക്റ്ററില്‍ നിന്നും ഐഎഎസ് പദവിയിലേക്ക് പ്രമോഷന്‍

സിവില്‍ സര്‍വീസ് എന്നത് പലരുടേയും ജീവിതത്തിലെ ഏറ്റവും വലിയ അഗെരഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല ആ സ്വപ്നത്തിലേക്ക് എത്തുന്നതിനായി പരിശ്രമിക്കുകയും വേണം. ഇത്തരത്തില്‍ തന്റെ പരിമിതികള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് കൂളായി ഐഎഎസ് എന്ന കടമ്പ കടന്നിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ മധു എന്‍സി . ഈ മാസം നടന്ന മെയിന്‍സ് പരീക്ഷയില്‍ വിജയിച്ച മധുവിന്റെ മുന്നില്‍ ഇനിയുള്ളത് ഇന്റര്‍വ്യൂ കടക്കുക എന്ന കടമ്പ മാത്രമാണ്

നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ട വളരുകയും തന്റെ ജീവിതത്തിലെ വിഷമതകള്‍ക്കിടയിലും ആ സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ബെംഗളൂരു മൈസൂര്‍ റൂട്ടില്‍ ഓടുന്ന ഒരു ബസിന് പറയാനുള്ളത്. ബസ് കണ്ടക്റ്ററായി ജീവിതം തുടങ്ങി എന്നാല്‍ ബസിനുള്ളില്‍ തന്റെ സ്വപ്‌നങ്ങള്‍ തളച്ചിടാത്ത മധു എന്ന യുവാവിന്റെ കഥ. മധു വ്യത്യസ്തനാകുന്നത് കണ്ടക്റ്റര്‍ പോസ്റ്റില്‍ നിന്നും ഐഎഎസ് ബിരുദത്തിലേക്കുള്ള യാത്രയിലൂടെയാണ്. ചെറുപ്പം മുതല്‍ ആഗ്രഹിച്ച പോലെ തന്നെ സിവില്‍ സര്‍വീസ് എന്ന സ്വപ്നനേട്ടത്തിലേക്ക് നടന്ന് അടുക്കുകയാണ് ബസ് കണ്ടക്റ്റര്‍ ആയ മധു. ഈ മാസം നടന്ന മെയിന്‍സ് പരീക്ഷയും കടന്നിരിക്കുകയാണ് ഇദ്ദേഹം. ഇനി ആകെയുള്ളത് അഭിമുഖമെന്ന പടിയാണ്. ജീവിതയാത്രയില്‍ താന്‍ നേരിട്ട വൈഷമ്യങ്ങള്‍ക്ക് മുന്നില്‍ ആ അഭിമുഖം ഒരു വിഷയമാകില്ലെന്നാണ് മധുവിന്റെ പക്ഷം.

സിവില്‍ സര്‍വ്വീസ് എന്ന നേട്ടം കൈവരിക്കുന്നതിന് ചില്ലറ കടമ്പകളല്ല കടക്കേണ്ടത്. സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ അത്ര എളുപ്പവുമല്ല. കഠിനപ്രയത്‌നവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ മാത്രമേ സിവില്‍ സര്‍വ്വീസ് സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലെത്തൂ. 29 കാരനായ മധു സമാനപ്രയക്കാരില്‍ നിന്നും വേറിട്ട നില്‍ക്കുന്നതും കഠിനാധ്വാനം ചെയ്യാനുള്ള ആ മനസ് കൊണ്ടാണ്. സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നവര്‍ കോച്ചിംഗ് സെന്ററും മണിക്കൂറുകള്‍ നീണ്ട പഠനവുമായി ഇരിക്കുമ്പോള്‍ മധു ബേസില്‍ തന്റെ കണ്ടക്റ്റര്‍ ജോലിയില്‍ വ്യാപൃതനായിരിക്കും. ജോലി കഴിഞ്ഞുള്ള സമയമാണ് മധു പഠനത്തിനായി മാറ്റി വച്ചിരുന്നത്. എങ്ങനെ പോയാലും ദിവസം അഞ്ചു മണിക്കൂര്‍ അദ്ദേഹം പഠിക്കുമായിരുന്നു.

മധു ജൂണിലാണ് പ്രിലിമിനറി പരീക്ഷയെന്ന കടമ്പ കടന്നത്. ജനുവരിയില്‍ മെയിന്‍ പരീക്ഷയും പാസായി.ഇനി ബാക്കിയുള്ളത് മാര്‍ച്ച് മാസത്തില്‍ അഭിമുഖം കൂടി പാസാകുന്നതോടെ കണ്ടക്റ്റര്‍ പോസ്റ്റില്‍ നിന്നും ഐഎഎസ് പദവിയിലേക്ക് മധു നടന്നടുക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മധുവിന്റെ കുടുംബത്തില്‍ സ്‌കൂളില്‍ പോയി വിദ്യാഭ്യാസം നേടിയ ഒരേ ഒരാള്‍ അദ്ദേഹം മാത്രമാണ്. എട്ട് മണിക്കൂര്‍ കണ്ടക്ടറായി ജോലി ചെയ്തതിന് ശേഷമാണ് ബാക്കിയുള്ള 5 മണിക്കൂര്‍ മധു പഠനത്തിനായി മാറ്റി വയ്ക്കും എന്നത് ഏറെ അത്ഭുതത്തോടെയാണ് ആളുകള്‍ ഉള്‍ക്കൊള്ളുന്നത്.സ്ഥിരോത്സാഹത്തിന്റെ പര്യായമായാണ് സഹപ്രവര്‍ത്തകര്‍ പോലും മധുവിനെ കാണുന്നത്.വീടിന് താങ്ങാവാനും സമൂഹത്തെ സഹായിക്കാനാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നം മധു കണ്ടത്.

”ജീവിതത്തില്‍ വലുതായി എന്തെങ്കിലും നേടണമെന്നത് എന്റെ ആവശ്യമായിരുന്നു.കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാട് മോശമായിരുന്നതിനാല്‍ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല. എന്റെ കുടുംബത്തിന് വേണ്ടി പുലര്‍ച്ചെ ജോലി ആരംഭിക്കും. എന്നാല്‍ അതെന്റെ പഠനം അവസാനിപ്പിച്ചില്ല. എന്റെ വിഷയം നീതി, രാഷ്ട്രതന്ത്രം, ഗണിതം, ശാസ്ത്രം എന്നിവയായിരുന്നു. എല്ലാ ദിവസവും ജോലിക്ക് മുമ്പും ശേഷവും ഞാന്‍ പഠിച്ചു. രാവിലെ 4 മണിക്ക് എഴുന്നേല്‍ക്കും, ജോലിക്ക് പോകുംമുമ്പ് പഠിക്കാനുള്ളത് തീര്‍ക്കും. ജോലിക്ക് പോകുന്നതിന് മുന്‍പ് രണ്ടരമണിക്കൂര്‍ പഠിക്കും. ജോലി കഴിഞ്ഞ് എത്തിയ ശേഷവും രണ്ടരമണിക്കൂര്‍ പഠനത്തിനായി ചെലവഴിക്കും. 2018ല്‍ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല.” മധു പറയുന്നു.

Categories: FK Special, Motivation, Slider