ദുബായില്‍ ‘കരീം ബൈക്കുകള്‍’ ഉടന്‍ നിരത്തിലെത്തും

ദുബായില്‍ ‘കരീം ബൈക്കുകള്‍’ ഉടന്‍ നിരത്തിലെത്തും

ആദ്യഘട്ടത്തില്‍ 80 ഡോക്കിംഗ് സ്‌റ്റേഷനുകളും 800 സൈക്കിളുകളുമാണ് അവതരിപ്പിക്കുക

ദുബായ്: ആപ്പ് അധിഷ്ഠിത ടാക്‌സി, ഡെലിവറി കമ്പനിയായ കരീമിന്റെ സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കുന്ന സംരംഭമായ ‘കരീം ബൈക്ക്’ ദുബായില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ദുബായ് ആര്‍ടിഎയുമായി (റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി) ചേര്‍ന്ന് കരീം ആരംഭിക്കുന്ന ഈ ഉദ്യമം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനുമതി കിട്ടിക്കഴിഞ്ഞാല്‍ ഒട്ടുംവൈകാതെ തന്നെ കരീം ബൈക്കുകള്‍ നിരത്തിലെത്തുമെന്നും കരീം മാനേജിംഗ് ഡയറക്ടറായ ബസ്സെല്‍ അല്‍ നഹ്ലൗയി അറിയിച്ചു.

എമിറേറ്റിലെ 350 സ്മാര്‍ട്ട് ഡോക്കിംഗ് സ്‌റ്റേഷനുകളില്‍ (സൈക്കിള്‍ വാടകയ്ക്ക് ലഭിക്കുന്ന ഇടം) നിന്നായി 3,500 സൈക്കിളുകളുടെ സേവനം ആരംഭിക്കുന്നതിനായി നവംബറില്‍ ദുബായ് ആര്‍ടിഎ കരീമുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ദുബായ് മറീന, ജെഎല്‍ടി, മീഡിയ സിറ്റി, ബര്‍ഷ, ദെയ്‌റ, മക്കൂല്‍, ഖരാമ, ഡൗണ്‍ടൗണ്‍ അടക്കമുള്ള വലിയ നഗരങ്ങളിലുള്ള 80 സ്റ്റേഷനുകളാകും പ്രവര്‍ത്തനനിരതമാകുക. ഇവിടെ നേരത്തെ തന്നെ ഡോക്കിംഗ് സ്‌റ്റേഷനുകള്‍ നിര്‍മിച്ചിരുന്നു. 800 സൈക്കിളുകളാണ് തു
ക്കത്തില്‍ വിന്യസിക്കുക. ബൈക്ക് സേവനം ആരംഭിക്കുന്നതിന് കൃത്യമായൊരു തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും ആര്‍ടിഎയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നും ബസ്സെല്‍ പറഞ്ഞു. പെഡല്‍ സഹായത്തോടു കൂടിയ ഇലക്ട്രിക് സൈക്കിളുകള്‍ മേഖലയില്‍ ആദ്യമാണെന്നും ബസ്സെല്‍ കൂട്ടിച്ചേര്‍ത്തു.

സമ്പൂര്‍ണ ഇലക്ട്രിക് സൈക്കിളുകളില്‍ നിന്നും വ്യത്യസ്തമായി തുടക്കത്തില്‍ പെഡല്‍ ചവിട്ടിക്കൊടുത്താല്‍ വേഗത കൈവരിച്ച് സ്വയം നീങ്ങിത്തുടങ്ങുന്നവയാണ് കരീം ബെക്കുകള്‍. ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുമ്പോള്‍ പെഡല്‍ ചവിട്ടി ക്ഷീണിക്കേണ്ട എന്നതാണ് ഇവയുടെ ഗുണം.

Comments

comments

Categories: Arabia
Tags: Careem, Dubai