ബജാജ് ഫിനാന്‍സ് എസ്‌ഐപി അവതരിപ്പിച്ചു

ബജാജ് ഫിനാന്‍സ് എസ്‌ഐപി അവതരിപ്പിച്ചു

നിക്ഷേപിക്കുന്ന കാലാവധി ആറ് മാസം മുതല്‍ 48 മാസം വരെയുള്ള കാലയളവില്‍ തെരഞ്ഞെടുക്കാനാകും

കൊച്ചി: ബജാജ് ഫിന്‍സെര്‍വിന്റെ വായ്പ, നിക്ഷേപ വിഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് പ്രതിമാസ നിക്ഷേപ പദ്ധതിയായ സിസറ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാന്‍ (എസ്ഐപി) അവതരിപ്പിച്ചു. ചെറിയ പ്രതിമാസ നിക്ഷേപങ്ങളിലൂടെ ഒരു വലിയ തുക നിക്ഷേപമായി വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ബജാജ് ഫിന്‍സെര്‍വ് സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാന്‍ അവതരിപ്പിക്കുന്നത്. പ്രതിമാസം 5000 രൂപ മുതല്‍ സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാനില്‍ നിക്ഷേപിക്കാവുന്നതാണ്. ഓരോ മാസവും നിക്ഷേപിച്ച തുകയുടെ പലിശയും അടച്ച തുകയോടൊപ്പം നിക്ഷേപമായി മാറും. നിക്ഷേപ കാലവധി നിക്ഷേപകന് തെരഞ്ഞെടുക്കാം. നിക്ഷേപിക്കുന്ന കാലാവധി ആറ് മാസം മുതല്‍ 48 മാസം വരെയുള്ള കാലയളവില്‍ തെരഞ്ഞെടുക്കാനാകും. ടെനറുകളുടെ ക്രമം 12 മാസം മുതല്‍ 60 മാസം വരെയും ലഭ്യമാണ്.

തെരഞ്ഞെടുക്കുന്ന ക്രമം അനുസരിച്ച് മെച്യൂറിറ്റ് എത്തിയ കാലവധിയില്‍ അടച്ച നിക്ഷേപത്തിന്റെ പലിശയും മുതലിനോടൊപ്പം ലഭിക്കും. ഈ തുക അതാത് എക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കും. സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാനിന്റെ സവിശേഷത മാസം തോറും നിശ്ചിത തുക മാറ്റിവെക്കണം. മാര്‍ക്കറ്റിന്റെ ടൈമിംഗിനല്ല, നിക്ഷേപം തുടരുന്നതിലാണ് കാര്യം. മാര്‍ക്കറ്റ് താണാല്‍ കൂടുതല്‍ ഇന്‍വെസ്റ്റ്മെന്റ് പര്‍ച്ചേസ് പ്രൈസ് ശരാശരിയില്‍ വന്നുചേരും. കാലം കഴിയുമ്പോള്‍ ഉപഭോക്താവിനായിരിക്കും നേട്ടം. എസ്ഐപിയില്‍ മാര്‍ക്കറ്റിനു മോശമായ മാസത്തില്‍ പോലും നിക്ഷേപം തുടര്‍ന്നാല്‍ കാലക്രമത്തില്‍ നേട്ടം കൈവരിക്കാനാകും. ഇത്തരം ഒരു സേവിംഗ്സ് പദ്ധതി വലിയ ഒരു തുക ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയല്ല. മറിച്ച് ചെറിയ തുകകളിലൂടെ വലിയ സമ്പാദ്യം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണെന്ന് ബജാജ് ഫിനാന്‍സ് ലിമിറ്റഡ് ബിസിനസ് ഓഫീസര്‍ (റിട്ടേയ്ല്‍ ആന്റ് കോര്‍പ്പറേറ്റ് ലയബിലിറ്റി) സച്ചിന്‍ സിക്ക പറഞ്ഞു.

Comments

comments

Categories: FK News