ജനുവരി 31 മുതല്‍ രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം

ജനുവരി 31 മുതല്‍ രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം

ന്യൂഡെല്‍ഹി: വേതന പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുന്നതിനായി ജനുവരി 31 മുതല്‍ രാജ്യവ്യാപകമായി രണ്ട് ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാകുടെ യൂണിയനുകള്‍ പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എബിബിഎ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് എന്നിവയുള്‍പ്പെടെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്‌കരണം 2017 നവംബര്‍ മുതല്‍ മുടങ്ങിക്കിടക്കുകയാണ്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനില്‍ നിന്ന് യൂണിയനുകള്‍ക്ക് വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ പണിമുടക്കിനുള്ള ആഹ്വാനം നിലനില്‍ക്കുമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച മുഖ്യ ലേബര്‍ കമ്മിഷ്ണറുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ധാരണയായിരുന്നില്ല. എസ്ബിഐ ഉള്‍പ്പടെയുള്ള വിവിധ ബാങ്കുകള്‍ രണ്ട് ദിവസം സേവനങ്ങളില്‍ തടസം നേരിട്ടേക്കാം എന്ന് ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.

Comments

comments

Categories: Banking
Tags: bank strike