യുവാക്കള്‍ വര്‍ഷത്തില്‍ 35 ദിവസം യാത്രയ്ക്കായി ചെലവിടുന്നു

യുവാക്കള്‍ വര്‍ഷത്തില്‍ 35 ദിവസം യാത്രയ്ക്കായി ചെലവിടുന്നു

സമുദ്ര പര്യടനം നടത്തിയ മില്ലേനിയലുകളുടെ എണ്ണത്തില്‍ 86 ശതമാനം വര്‍ധന

ന്യൂഡെല്‍ഹി: ടൂര്‍ പാക്കേജ് ദാതാക്കള്‍ നല്‍കുന്ന നിശ്ചിത സാധ്യതകളെ ആശ്രയിക്കുന്നതിനുപകരം, തങ്ങളുടെ യാത്രാ പദ്ധതി സ്വയം നിയന്ത്രിക്കുകയും തങ്ങളുടെ സമയത്തിനും ബുക്കിംഗിനും അനുസരിച്ച് തയാറാക്കുകയും ചെയ്യുന്ന മില്ലേനിയല്‍ യാത്രക്കാരുടെ (35 വയസിന് താഴെയുള്ള യുവാക്കള്‍) അഭൂതപൂര്‍വമായ വര്‍ധനയ്ക്ക് ഇന്ത്യയിലെ യാത്രാ വ്യവസായം സാക്ഷ്യം വഹിക്കുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് ആവശ്യങ്ങളും ഉല്ലാസ യാത്രയും സംയോജിപ്പിക്കുന്ന ‘ബിലെയര്‍’ അല്ലെങ്കില്‍ ‘ബിസ്‌കേഷന്‍’ എന്ന പുതിയ യാത്രാ പ്രവണതയും ഉയര്‍ന്നുവന്നിട്ടുണ്ട്.

എക്‌സ്പീഡിയയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, മില്ലേനിയലുകള്‍ ഒരു വര്‍ഷത്തില്‍ ഏകദേശം 35 ദിവസം വിനോദവും ബിസിനസുമെല്ലാം ഉള്‍പ്പടെ യാത്രയ്ക്കായി ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്, അത് വിനോദമോ ബിസിനസ്സോ ആകട്ടെ. സോഷ്യല്‍ മീഡിയയുടെ സ്വാധീനവും മില്ലേനിയല്‍ യാത്രക്കാരുടെ വളര്‍ച്ചയ്ക്കു പിന്നിലുണ്ട്. സവിശേഷമായ യാത്രാ അനുഭവങ്ങള്‍ക്കായാണ് പലരും ശ്രമിക്കുന്നത്.

സ്ഥലങ്ങള്‍ കണ്ട് മടങ്ങുന്നതിയുള്ള ക്രമീകരിക്കപ്പെട്ട സംഘങ്ങളുടെ യാത്ര എന്നതല്ലാതെ ഓരോ യാത്രയും ഡെസ്റ്റിനേഷനും അനുഭവ വേദ്യമാക്കുന്നതിനാണ് മില്ലനിയലുകള്‍ ശ്രമിക്കുന്നത്. സിസിലിയിലെ പ്രശസ്തമായ മലനിരകളിലെ കാല്‍നടയാത്ര, ദക്ഷിണാഫ്രിക്കയിലെ ബ്ലൂക്രാന്‍സ് ബ്രിഡ്ജില്‍ നിന്നുള്ള ചാട്ടം, ഫിന്‍ലാന്‍ഡിലെ ഇഗ്ലൂ താമസം, ജപ്പാനിലെ ആനിമേഷന്‍ കള്‍ച്ചര്‍ ടൂറുകള്‍ തുടങ്ങിയവയെല്ലാം യുവാക്കളെ ആകര്‍ഷിക്കുന്നു.
പരീക്ഷണ സ്വഭാവമുള്ള അവധിക്കാല യാത്രകള്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യയിലെ മില്ലേനിയലുകളുടെ എണ്ണത്തില്‍ 50 ശതമാനത്തിലധികം വര്‍ധനയുണ്ടെന്ന് തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡ് ഹോളിഡേയ്‌സ്, മൈസ്, വിസ പ്രസിഡന്റും കണ്‍ട്രി ഹെഡുമായ രാജീവ് കേല്‍ വെളിപ്പെടുത്തുന്നു. കപ്പല്‍ യാത്ര തെരഞ്ഞെടുക്കുന്ന മില്ലേനിയലുകളുടെ എണ്ണവും വര്‍ധിച്ചു. 2018നെ അപേക്ഷിച്ച് 2019 ല്‍ മില്ലേനിയല്‍ ക്രൂയിസിംഗില്‍ 86 ശതമാനം വര്‍ധനയുണ്ടായി.

Comments

comments

Categories: FK News