മുംബൈയില്‍ വനിതാ പോസ്റ്റ് ഓഫീസ്

മുംബൈയില്‍ വനിതാ പോസ്റ്റ് ഓഫീസ്

മുംബൈയില്‍ വീണ്ടും സ്ത്രീകള്‍ മാത്രമുള്ള പോസ്റ്റ്ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. നഗരത്തില്‍ ഇത് രണ്ടാം തവണമാണ് ഇത്തരത്തില്‍ പോസ്റ്റ്ഓഫീസ് തുറക്കുന്നത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞ മഹിം ബസാറിലുള്ള ഓഫീസില്‍ പോസ്റ്റ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് തസ്തിക മുതല്‍ കൗണ്ടറിലെ ജോലിക്കാര്‍ വരെയുള്ളവരെല്ലാം വനിതകളാണ്.

മുംബൈയിലെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസില്‍ എല്ലാതരം സേവനങ്ങളും സ്റ്റാഫ് നേരിട്ടാണ്‌ചെയ്യുന്നത്. മാത്രമല്ല ഓഫീസിലെത്തുന്നവരില്‍ 70ശതമാനം ആളുകളും സ്ത്രീകളാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുംബൈ ഫോര്‍ട്ട് പ്രദേശത്തായി അഞ്ച് വനിതകള്‍ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസായിരുന്നു നഗരത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ്.

Categories: FK News, Slider