ട്രീ ചലഞ്ചുമായി കാലിക്കറ്റ് ചേംബര്‍

ട്രീ ചലഞ്ചുമായി കാലിക്കറ്റ് ചേംബര്‍

2020 വൃക്ഷ തൈകള്‍ നട്ട് പരിപാലിച്ച് വളര്‍ത്തുന്ന പരിപാടി

കോഴിക്കോട്: പുതു വര്‍ഷം സന്തോഷവും ആരോഗ്യവുമുള്ള ഹരിത വര്‍ഷം എന്ന സന്ദേശവുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന 2020 ഇയര്‍ ചലഞ്ചിന് പിന്തുണയായി കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീ എന്‍വയണ്‍മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് ചേംബര്‍ ട്രീ ചലഞ്ച് 2020 എന്ന പേരില്‍ ഒരു കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു.

കോഴിക്കോട്ടെ ബിസിനെസ്സ് സമൂഹം, വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം പങ്കാളികളായിക്കൊണ്ടാണ് പരിപാടി സംവിധാനം ചെയ്യുന്നത്. 2020 വര്‍ഷത്തില്‍ നഗരത്തിലെ വീടുകള്‍ സ്ഥാപനങ്ങള്‍ ഓഫിസുകള്‍ പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ 2020 വൃക്ഷ തൈകള്‍ നട്ട് പരിപാലിച്ച് വളര്‍ത്തുന്നതിനായുള്ള ഒരു കര്‍മ്മ പരിപാടിയാണ് ഇത്. ആദ്യഘട്ടമായി ഗ്രീന്‍ഗാര്‍ഡന്‍ മുക്കം, ഗ്രീന്‍കെയര്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്വയം സന്നദ്ധരായ 100 പേരെ ഉള്‍പ്പെടുത്തി 100 ട്രീ ചലഞ്ച് സംഘടിപ്പിക്കുകയാണ്. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് വീടുകളുടെ മട്ടുപ്പാവില്‍ പോലും കൃഷി ചെയ്ത് രണ്ടാം വര്‍ഷം വിളവെടുക്കാവുന്ന വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി ഇനത്തില്‍ പെട്ട ഹൈബ്രീഡ് പ്ലാവിന്‍ തൈകള്‍ സൗജന്യമായി നല്‍കും. കൃഷി രീതി, പരിപാലനമുറകള്‍ എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതോടൊപ്പം സൗജന്യ ടെലിഫോണ്‍ കണ്‍സള്‍ട്ടന്‍സി സേവനവും ലഭിക്കുന്നതാണ്. ഈ പ്ലാവിന്‍ തൈകള്‍ മികച്ച രീതിയില്‍ പരിപാലിച്ചു വളര്‍ത്തുന്നവര്‍ക്ക് ചേംബര്‍ വക പ്രത്യേക പുരസ്‌കാരങ്ങളും നല്‍കുന്നതാണ്.

Comments

comments

Categories: FK News